Sports

യുവേഫ ചാംപ്യന്‍സ് ലീഗ്: സെമി ബര്‍ത്ത് തേടി ഇന്ന് നാല് ടീമുകള്‍; ചെല്‍സി-റയല്‍ മാഡ്രിഡിനെയും,ബയേണ്‍-വില്ലാ റയലിനെയും നേരിടും.

മാഡ്രിഡ് : യുവേഫ ചാംപ്യന്‍സ് ലീഗില്‍ ആദ്യ രണ്ട് സെമിഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പ്യാനിഷ് വമ്പന്‍ മാരായ റയല്‍ മാഡ്രിഡ്, ചെല്‍സിയെയും വിയ്യാ റയല്‍ ബയേണ്‍ മ്യൂണിക്കിനെയും നേരിടും.ആദ്യപാദത്തില്‍ നേടിയ 3 – 1 ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് റയല്‍ മഡ്രിഡ.് സ്വന്തം മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം എന്നത് റയലിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു

.മറ്റൊരു മത്സരത്തില്‍ സ്വന്തം തട്ടകമായ അലിയാന്‍സ് അരീനയില്‍ ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക് സ്പാനിഷ് ക്ലബ് വിയ്യാറയലിനെ നേരിടും. ആദ്യപാദത്തില്‍ 1 – 0നായിരുന്നു വിയ്യാറയലിന്റെ വിജയം. ആദ്യപാദത്തില്‍ നേടിയ ഒറ്റഗോള്‍ ലീഡുമായാണ് വിയ്യാ റയല്‍, ബയേണിന്റെ മൈതാനത്ത് ഇറങ്ങുക. അലയന്‍സ് അറീനയില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെയും സംഘത്തേയും വിയ്യാറയലിന് എത്രനേരം തടഞ്ഞുനിര്‍ത്താനാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ഇന്ത്യന്‍ സമയം രാത്രി 12.30നാണ് 2 മത്സരങ്ങളും.

നിലവിലെ ചാംപ്യന്മാരായ ചെല്‍സിക്കെതിരെ ഹോം ഗ്രൌണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇറങ്ങുമ്പോള്‍ രണ്ട് ഗോളിന്റെ ലീഡുണ്ട് റയല്‍ മാഡ്രിഡിന്. കരീം ബെന്‍സേമയുടെ ഹാട്രിക്കാണ് റയലിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഇന്നും ബെന്‍സേമ തന്നെയായിരിക്കും ചെല്‍സിയുടെ പ്രധാന വെല്ലുവിളി.വിംഗുകളില്‍ വിനീഷ്യസ് ജൂനിയറും അസെന്‍സിയോയും മധ്യനിരയില്‍ കാസിമിറോയും ലൂക്ക മോഡ്രിച്ചും ടോണി ക്രൂസും കൂടിയെത്തുമ്പോള്‍ ചെല്‍സിക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. സ്വന്തം കാണികള്‍ക്ക് മുന്നിലാണ് കളിയെന്നുള്ളതും റയല്‍ താരങ്ങളുടെ ആവേശം ഇരട്ടിയാക്കും.എന്നാല്‍ മികച്ച ടീമുളള ചെല്‍സി വികവാര്‍ണ്ണ പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Crimeonline

Recent Posts

ഹൃദ്യയാഘാതം മൂലം മരണങ്ങൾ കൂടി, കൊവീഷീൽഡ് വാക്സീൻ കോടതിയിലേക്ക്

ന്യൂ ഡൽഹി . കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം…

31 mins ago

മന്ത്രി ഗണേഷിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ

തിരുവനന്തപുരം . ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ. ഡ്രൈവിങ്…

13 hours ago

പിൻവലിച്ച പണം തിരിച്ചടക്കാനെത്തുമ്പോഴാണ് പിടികൂടിയത്, ആദായ നികുതി വകുപ്പ് കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നു – എം എം വർഗീസ്

ത‍ൃശൂർ . ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിമർശനവുമായി സി…

14 hours ago

പുതുക്കുറിച്ചിയിൽ പോലീസിനെ ബന്ദിയാക്കി ആൾകൂട്ടം പ്രതികളെ വിലങ് അഴിപ്പിച്ച് രക്ഷിച്ചു

തിരുവനന്തപുരം . പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കഠിനംകുളം പൊലീസ് കേസെടുത്തു. പിടികൂടിയവരെ രക്ഷിക്കാൻ പോലീസിനെ…

14 hours ago

ലാവ്‌ലിൻ കേസിൽ വാദം തുടങ്ങിയില്ല, ലിസ്റ്റ് ചെയ്തത് 113-ാമത്, 6 വർഷങ്ങളായി നിരന്തരം മാറ്റി വെക്കുന്ന കേസ്, രാഷ്ട്രീയ ചർച്ചയായി..

ന്യൂഡൽഹി. ലാവ്‌ലിൻ കേസിൽ ബുധനാഴ്ചയും വാദം തുടങ്ങിയില്ല. അന്തിമ വാദത്തിനുള്ള കേസുകളുടെ പട്ടികയിൽ ബുധനാഴ്ച ലാവ്‌ലിനെ ഉൾപ്പെടുത്തിയിരുന്നത് 113-ാ മത്…

16 hours ago

വാക്കേറ്റം നടത്തുമ്പോള്‍ ബസിലെ വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു ഡ്രൈവർ യദു

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും കെഎസ്ആര്‍ടിസി ബസിനു സ്വകാര്യ കാർ കുറുക്ക് വെച്ച് തടഞ്ഞ് വാക്കേറ്റം നടത്തുമ്പോള്‍…

16 hours ago