Sports

ഷെയ്ന്‍ വോണിന്‍റെ മുറിയില്‍ രക്തം ‍കണ്ടെത്തിയതായി തായ്‌ലാന്‍റ് പൊലീസ്

ഹൃദയാഘാതം മൂലം അന്തരിച്ച ആസ്‌ത്രേല്യയിലെ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന്‍റെ മുറിയില്‍ രക്തം കണ്ടെത്തിയെന്ന് തായ്‌ലാന്‍റ് പൊലീസ്.

മരണത്തില്‍ ചില സംശയം ധ്വനിപ്പിക്കുന്ന രീതിയിലായിരുന്നു തായ്‌ലാന്‍റ് പൊലീസിന്‍റെ ഈ വെളിപ്പെടുത്തല്‍.

തായ്‌ലാന്‍റില്‍ വോണ്‍ താമസിച്ചിരുന്ന മുറിയുടെ തറയില്‍ രക്തക്കറ കണ്ടതായി ബാങ്കോക്ക് പോസ്റ്റ് പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും പറയുന്നു. അദ്ദേഹത്തിന്‍റെ ബാത് ടവലിലും തലയിണയിലും രക്തക്കറയുണ്ടായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം പ്രാഥമിക അന്വേഷണത്തില്‍ ഷെയ്ന്‍ വോണിന്‍റെ മരണത്തില്‍ ദുരൂഹതയൊന്നും കണ്ടില്ലെങ്കിലും തായ്‌ലാന്‍റിലെ ആശുപത്രിയില്‍ നിന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് തായ്‌ലാന്‍റ് പൊലീസിലെ യുക്കന സിറിസൊംബാറ്റ് എന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

മൃതദേഹം വൈകാതെ ആസ്‌ത്രേല്യയിലേക്ക് കൊണ്ടുപോകും. ഷെയ്ന്‍ വോണിന്‍റെ ജീവിതം രക്ഷിക്കാന്‍ അവസാന ശ്രമം നടത്തിയതിന്‍റെ ഭാഗമാണ് തലയിണയിലും ബാത് ടവലിലും തറയിലും കണ്ട രക്തക്കറകളെന്നും പൊലീസ് പറയുന്നു. തായ്‌ലാന്‍റില്‍ അവധിക്കാലം ആസ്വദിക്കുന്നതിനിടയിലാണ് ഷെയന്‍ വോണിന്‍റെ അന്ത്യമുണ്ടായത്. വോണിനെ ആസ്തമയും ഹൃദ്രോഗവും ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നതായും തായ്‌ലാന്‍റ് പൊലീസ് പറഞ്ഞു. തായ്‌ലാന്റില്‍ അടുത്ത സുഹൃത്തായ ആന്‍ഡ്രൂ നിയോഫിറ്റുവിനൊന്നിച്ചാണ് ഷെയ്ന്‍ വോണ്‍ അവധി ചെലവഴിച്ചിരുന്നത്.

മരണത്തിന് തൊട്ടുമുമ്ബ് ഷെയ്ന്‍ വോണിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായും പറയുന്നു. ഹൃദ്രോഗത്തിന്‍റെ ഭാഗമായാണ് ഈ വേദനയെന്നാണ് കരുതുന്നത്.

Crimeonline

Recent Posts

കൊല്ലം സ്വദേശിയായ യുവതി കൊച്ചിയിലെ ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ചു

കൊച്ചി . എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലി ന്റെ ശുചിമുറിയിൽ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.…

29 mins ago

എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്തിമ വാദം ബുധനാഴ്ച, 112 മത്തെ കേസായി ലിസ്റ്റ് ചെയ്തു

ന്യൂഡൽഹി . എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും…

52 mins ago

എസ് രാജേന്ദ്രന്റെ ജീവന് ഭീഷണി, സി പി എം പക തീർക്കുമോ? BJP നേതാക്കൾ മൂന്നാറിലേക്ക്

EP യുടെ BJP പ്രവേശനവാർത്ത കൊടുമ്പിരി കൊള്ളുമ്പോൾ മുങ്ങി പോയ മറ്റൊരു വാർത്തയുണ്ട്. ഇടുക്കി മുൻ എം എൽ എ…

1 hour ago

മുഖ്യൻ സഞ്ചരിച്ച നവകേരള ബസിന്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി

കോഴിക്കോട് . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം ചുറ്റിയ നവകേരള ബസിന്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി.…

7 hours ago

പഠിക്കാൻ വരുന്നവർ പഠിച്ചാൽ മാത്രം മതി,’ സ്റ്റഡി അബ്രോഡ് സ്വപ്നം തകർന്നത് പതിനായിരങ്ങൾക്ക്

ഇന്ത്യൻ വിദ്യാർത്ഥികൾ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ ഒന്നടങ്കം വിദേശത്ത് വാഗ്ദത്ത ഭൂമി സ്വപ്നം കാണുന്നവരാണ്. മാന്യമായ ജീവിതം, ഫീസിനും നിത്യച്ചെലവിനും…

7 hours ago

20 ലക്ഷത്തിലേറെ അർബുദ രോഗികളുടെ വിവരങ്ങൾ ചോർത്തിയത് ചൈനയോ? ഉ.കൊറിയയോ? VIDEO NEWS STORY

തെക്കേ ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്ത അർബുദ ചികിത്സ കേന്ദ്രമാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ…

7 hours ago