Exclusive

ഭാവന ആദ്യമായി മനസ് തുറക്കുന്നു… ശ്വാസമടക്കി സിനിമാ ലോകം

5 വര്‍ഷത്തെ നിശബ്ദത ഭേദിച്ച്‌ താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച്‌ തുറന്ന് പറഞ്ഞ് നടി ഭാവന. വനിതാ ദിനത്തോടനുബന്ധിച്ച്‌ ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം. താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചും അതികഠിനമായ ആ ദിവസങ്ങളെക്കുറിച്ചും അതിജീവിതയായ നടി ആദ്യമായിട്ടാണ് തുറന്നു ഇത്തരമൊരു അഭിമുഖത്തിലൂടെ തുറന്നു പറയുന്നത്. എന്നാൽ താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച്‌ ചില കാര്യങ്ങൾ വെളിപ്പെടുത്താനാവില്ല എന്നും കാരണം വിഷയത്തില്‍ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതും കൊണ്ടാണത് എന്നും അവർ പറഞ്ഞു. ഇര എന്ന ലേബലിനുള്ളിൽ സ്വന്തം വ്യക്തിത്വവും സ്വപ്നങ്ങളും നഷ്ടപ്പെട്ടു പോയ അവൾ ഇപ്പോൾ നടത്തിയ ഈ അഭിമുഖം ഓരോ പെണ്ണിനും ആർജ്ജവമാണ്. സ്വന്തം ഐഡന്റിറ്റിയിൽ തന്നെ ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ അവൾ തനിക്ക് നേരെ ഉണ്ടായയ പീഡനങ്ങൾക്ക് നേരെ ചോദ്യ ശരങ്ങളുമായി എത്തിയിരിക്കുന്നു . സ്വന്തം മുഖം മറയ്ക്കാതെ തന്നെ തന്റേടത്തോടെ ഇനി നീതിക്കായി പോരാടാനുറച്ചുള്ള നടിയുടെ കടന്നു വരവോടെ ഇതുവരെ സമൂഹത്തിൽ കണ്ടു വന്ന ഇര എന്ന ദുസ്സഹമായ പദപ്രയോഗത്തിന് അറുതി വരുത്താനുള്ള നീക്കത്തിന്റെ തുടക്കം കൂടിയാവും.

അതികഠിനമായ ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് നടി പറയുന്നു .
ഒരുപക്ഷെ തന്റെ പിതാവ് ജീവിച്ചിരുന്നെങ്കില്‍, അഥവാ തനിക്ക് അടുത്ത ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും തനിക്കിത് സംഭവിക്കുമായിരുന്നില്ല എന്ന് താന്‍ പലപ്പോഴും ചിന്തിക്കുമായിരുന്നെന്നും ഇതെല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.

എന്നാൽ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ആ വിവരം മറച്ചു വെയ്ക്കാതെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത് തനിക്ക് സംഭവിച്ചത് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് കരുതിയാണ്. തന്നോട് ഇത്രയും വലിയ ക്രൂരത ചെയ്തവർ തക്കതായ ശിക്ഷ അനുഭവിക്കണം എന്ന തീരുമാനമായിരുന്നു. എന്നാൽ പിന്നീടിങ്ങോട്ട് നേരിടേണ്ടി വന്ന കടുത്ത മാനസിക സംഘര്ഷങ്ങളും പീഡനങ്ങളും സഹിക്കാതെ വന്നപ്പോൾ പലപ്പോഴും എല്ലാ പോരാട്ടവും അവസാനിപ്പിക്കണെമെന്നും ഒന്നും പുറത്ത് പറയേണ്ടായിരുന്നുവെന്നും പലവട്ടം തോന്നിയിരുന്നു എന്നും നടി പറയുന്നു . എന്നാല്‍ അപ്പോഴെല്ലാം ഡബ്ള്യൂ സി സി പോലെ ധാരാളം നല്ലവരായ ആളുകൾ തനിക്ക് കരുത്തായി പിന്തുണ ആയി കൂടെ നിന്നു എന്നും ആ ധൈര്യമാണ് മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിച്ചതെന്നും നടി പറഞ്ഞു. എന്നാൽ താൻ ഇപ്പോഴും നന്നായി ഭയക്കുന്നുണ്ട് എന്ന് അവർ തുറന്നു പറയുന്നു. നീതിക്കായുള്ള തന്റെ പോരാട്ടം പ്രതീക്ഷിച്ചതിലും വളരെ കഠിനമാണെന്നു മനസിലായി എന്നും എതിർഭാഗം വളരെ പ്രബലരാണെന്നും നടി പറഞ്ഞു. ആക്രമിക്കപ്പെട്ടത് താനാണെങ്കിലും ആ സംഭവത്തിന് ശേഷം തനിക്ക് പലരും സിനിമയിൽ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു എന്നും അവരെ പറയുന്നു . എന്നാൽ അപ്പോഴും ഭദ്രന്‍, ആശിഖ് അബു, പൃഥിരാജ്, ജിനു എബ്രഹാം, ഷാജി കൈലാസ്, ജയസൂര്യ എന്നിവര്‍ തനിക്കൊപ്പം കരുത്തായി നിന്നു എന്ന് നടി പറയുന്നു . താന്‍ മലയാളം സിനിമയിലേക്ക് തിരിച്ചുവരണമെന്ന ഏറ്റവുമധികം ആവശ്യപ്പെട്ടതും അതിനായി ഏറ്റവുമധികം പ്രചോദനം നൽകിയതും അവരാണെന്നും നടി പറഞ്ഞു . മാത്രമല്ല പല നല്ല സിനിമകളുടെയും ഭാഗമാകാൻ അവർ തനിക്ക് അവസരങ്ങൾ നല്കിയതെയും നടി പറയുന്നു. എന്നാല്‍ അപ്പോഴൊന്നും ആ അവസരങ്ങൾ സ്വീകരിക്കാനോ ഒരു തിരിച്ചു വരവിനോ താൻ മാനസികമായി തയ്യാറായിരുന്നില്ല . എന്നാലിപ്പോൾ അതിനുള്ള തയ്യാറടുപ്പിലാന്നെന്നും ചില മലയാളം കഥകള്‍ കേള്‍ക്കുകയാണെന്നും താരം വെളിപ്പെുത്തി.

ആദ്യമെല്ലാം സ്വയം പഴിച്ചു കുറച്ചുകാലം കഴിച്ചു കൂട്ടി. എല്ലാം തന്റെ തെറ്റായിരുന്നെന്ന് സ്വയം സ്ഥാപിക്കാൻ ശ്രമിച്ചു . അങ്ങനെ മാനസികമായി വരെ വലിയ ട്രോമയിലൂടെ കടന്നു പോയ ദിനങ്ങൾ. 2020ല്‍ ആണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ച് പതിനഞ്ച് ദിവസം തനിക്ക് കോടതിയില്‍ പോകേണ്ടതായി വന്നു. ജീവിതത്തിൽ ഏറ്റവുമധികം മാനസികാഘാതം നല്‍കിയ ദിവസങ്ങളായിരുന്നു അത്. എന്നാല്‍ ആദ്യ ദിവസങ്ങളിലെ സംഘര്ഷങ്ങളിൽ നിന്നും ഉൾക്കൊണ്ട ജീവിത യാഥാർഥ്യങ്ങൾ അവസാന ദിവസം ഞാൻ ഇരയല്ല അതിജീവിതയാണെന്ന തിരിച്ചറിവ് ഉണ്ടാക്കുകയായിരുന്നു . ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ധാരാളം പേര്‍ തനിക്കൊപ്പം നിന്നെങ്കിലും തന്നെ അറിയാത്ത നിരവധി പേര്‍ ചാനലുകളിലും മറ്റുമിരുന്നു തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പറയുന്നത് കണ്ടു. രാത്രിയിൽ സഞ്ചരിച്ചത് കൊണ്ടാണ് ഇത്തരം അനുഭവം നേരിട്ടതെന്നും അങ്ങനെ രാത്രിയിൽ സഞ്ചരിക്കാൻ പാടില്ലായിരുന്നുവെന്നും കെട്ടിച്ചമച്ച കഥകളാണ് ഇതെല്ലാമെന്നുമൊക്കെ . എന്നാൽ അത്തരം ആരോപണങ്ങളൊക്കെ ആദ്യം വളരെ ഏറെ വിഷമിപ്പിച്ചിരുന്നു .പക്ഷെ ഇപ്പോൾ മനസിനെ എല്ലാം തരണം ചെയ്യാൻ പാകപ്പെടുത്തിക്കഴിഞ്ഞു . താന്‍ അത്തരമൊരു വ്യക്തിയല്ല,തന്റെ മാതാപിതാക്കള്‍ അങ്ങനെയല്ല വളര്‍ത്തിയത്. ഇനി ഇത്തരം ആരോപണങ്ങളിൽ തകർന്നു വീഴില്ല എന്നും അവസാനം വരെ പോരാടുമെന്നും താരം വെളിപ്പെടുത്തി.

Crimeonline

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

3 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

4 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

5 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

5 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

6 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

9 hours ago