News

പുനഃസംഘടന പ്രഖ്യാപനം അടുത്ത ആഴ്ച; കീറാമുട്ടിയായി കോഴിക്കോടും തിരുവനന്തപുരവും

കോണ്‍ഗ്രസ് പുനഃസംഘടന പ്രഖ്യാപനം അടുത്ത ആഴ്ച. പുനഃസംഘടന പട്ടികയുടെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുണ്ടായ തര്‍ക്കം സമവായത്തിലെത്തിയിരുന്നു. പരാതികള്‍ പരിഹരിച്ച് അന്തിമ പട്ടിക തയ്യാറാക്കുകയാണ്. തിങ്കളാഴ്ചയോടെ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

കെ.സുധാകരനും വി.ഡി സതീശനും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ മൂന്ന് ജില്ലകളിലെ പട്ടികയിലെ പരാതികള്‍ പരിഹരിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പട്ടികയാണ് തയ്യാറായിരിക്കുന്നത്. തിങ്കളാഴ്ച ഇരുവരും വീണ്ടും ചര്‍ച്ച നടത്തും.

നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ പേരുകള്‍ സംബന്ധിച്ചായിരുന്നു പ്രധാന തര്‍ക്കമുണ്ടായത്. കോഴിക്കോട് ജില്ലയില്‍ എ ഗ്രൂപ്പിനെ ഒതുക്കി സുധാകരന്‍ പക്ഷം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. നേതൃത്വത്തോട് പിണങ്ങി നേരത്തെ പുറത്ത് പോയ കെ.ജയന്ത് സുധാകരപക്ഷത്തിന് വേണ്ടി ആളെ കൂട്ടുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.

ഗ്രൂപ്പുകള്‍ മറന്ന് ഐക്യത്തോടെ മുന്നോട്ട് പോകാനുള്ള കെ.സുധാകരന്റെയും വി.ഡി സതീശന്റെയും തീരുമാനത്തില്‍ വിള്ളല്‍ വന്നത് കെ.പി.സി.സി പുനഃസംഘടനാ പട്ടിക തയ്യാറാക്കുന്നതിനിടെയാണ്. പാര്‍ട്ടി പിടിച്ചെടുക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രമിക്കുന്നുവെന്നായിരുന്നു വി.ഡി സതീശന്റെ ആരോപണം. രമേശ് ചെന്നിത്തലയും കെ.മുരളീധരനും കെ.സുധാകരനൊപ്പം ചേര്‍ന്നിരുന്നു. വി.ഡി സതീശനെ പാര്‍ട്ടിക്കുള്ളില്‍ പിന്തുണച്ച് എ ഗ്രൂപ്പിലെ ഒരുവിഭാഗവും നിന്നു. എം.പിമാരുടെയും എം.എല്‍.എമാരുടെയും പിന്തുണയുണ്ടെന്നതാണ് വി.ഡി സതീശന്റെ ബലം.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പരിശോധിക്കാന്‍ ആളെ വിട്ടുവെന്നുമുള്ള വാര്‍ത്ത പ്രചരിച്ചതോടെയാണ് തര്‍ക്കങ്ങള്‍ പരസ്യമായത്. തന്റെ പേരില്‍ ഗ്രൂപ്പ് രൂപീകരിച്ചുവെന്നതടക്കമുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് അറിയാമെന്നാണ് വി.ഡി സതീശന്‍ പറയുന്നത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെയാണ് വി.ഡി സതീശന്റെ അമ്പ്.

തര്‍ക്കവുമായി മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് പുനഃസംഘടനയിലെ പരാതികള്‍ പരിഹരിച്ച് പട്ടിക പുറത്തിറക്കാന്‍ ഇരുവിഭാഗവും മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രധാന പരാതികള്‍ പരിഗണിച്ച് പട്ടികയില്‍ മാറ്റം വരുത്താന്‍ കെ.പി.സി.സി നേതൃത്വം തയ്യാറായതാണ് പെട്ടെന്ന് മഞ്ഞുരുകാന്‍ കാരണം.

Crimeonline

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

15 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

1 day ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

1 day ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

1 day ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

2 days ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

2 days ago