Exclusive

പൊതുമരാമത്തും ജലവിഭവ വകുപ്പും ഇനി ഒന്നിച്ച് പ്രവർത്തിക്കും

നല്ല റോഡും, അതിന്റെ പരിപാലനവും, കുടിവെള്ളവും നാടിന്റെ പ്രധാനപ്പെട്ട ആവശ്യമാണ്. ജല വിഭവ വകുപ്പുമായി സഹകരിച്ച്‌ പ്രവർത്തനങ്ങൾ നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടെക്‌നോളജിയുടെ ആനന്ദ സാധ്യതയിലൂടെ ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. രണ്ട് വകുപ്പുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും റിയാസ് അറിയിച്ചു. പണം മുടക്കി റോഡ് നിർമ്മിക്കും എന്നാൽ ജല വിഭവ വകുപ്പിന്റെ നിർമ്മാണങ്ങൾക്കായി റോഡ് വെട്ടിപൊളിക്കേണ്ടി വരുന്നു. അപ്പോൾ നാട്ടുകാർക്ക് റോഡിന്റെ ഉപയോഗം ലഭിക്കാതെ വരുന്നുണ്ട്. ഇതിന് വകുപ്പുകളുടെ ഏകോപനം പ്രധാനമാണെന്നും സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച്‌ ഇത് പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ സൈറ്റില്‍ പരസ്യപ്പെടുത്തുമെന്നും റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, വാട്ടര്‍ അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വർധിച്ചുവരികയാണെന്നും പൊതുമരാമത്തുമായി സഹകരിച്ച്‌ പോയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഓരോ പ്രവർത്തങ്ങൾ തുടങ്ങുന്നതിന് മുന്‍പായി വകുപ്പുകള്‍ തമ്മില്‍ ആലോചിക്കുമെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇതിനായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ഈ കമ്മറ്റിയിൽ ഉൾപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Crimeonline

Recent Posts

‘ബിജെപി വിരുദ്ധ പ്രചാരണം’ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചു

ന്യൂഡൽഹി . ലോകസഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ…

20 hours ago

എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം, പ്രതീക്ഷകൾ നശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം . എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം. എക്സിറ്റ് പോൾ ഫലങ്ങൾ തങ്ങൾക്ക് എതിരായിരിക്കുമെന്നാണ്…

22 hours ago

എയർ ഹോസ്റ്റസ് 960 ഗ്രാം സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്, സുർഭി കടത്തിയത് ക്യാബിൻ ക്രൂ തില്ലങ്കേരി സ്വദേശി സുഹൈലിന് വേണ്ടി

കണ്ണൂർ . കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് സ്വർ‌ണം കടത്തിയ സംഭവത്തിൽ മലയാളിയായ ക്യാബിൻ ക്രൂവും അറസ്റ്റിലായി. എയർ…

22 hours ago

57 സീറ്റുകളിൽ ശനിയാഴ്ച ജനവിധി, ചാനലുകളിൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ന്യൂഡൽഹി . പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി അടക്കമുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ശനിയാഴ്ച നടക്കും.…

22 hours ago

കൊട്ടാരക്കരയിൽ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ, 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലം . കൊട്ടാരക്കര താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയെ തുടർന്ന് നടത്തിയ…

23 hours ago

സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ചതിലേറെ ദുഃഖം ! പ്രതികളെ വെറുതെ വിടില്ല, സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം . വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന മകൻ സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ച ദുഃഖം തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച വിധി…

1 day ago