Categories: Exclusive

ഇ ബുള്‍ജെറ്റിനെ കുടുക്കിയത് വ്‌ളോഗര്‍മാരുടെ കുടിപ്പക, സഹോദരങ്ങളുടെ നിയമ ലംഘനങ്ങളുടെ വീഡിയോ പുറത്ത്

വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം വച്ചതിന് അറസ്റ്റിലായ യു ട്യൂബ് വ്ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ എബിനും ലിബിനും കുടങ്ങിയതിനു പിന്നില്‍ വ്ളോഗര്‍മാരുടെ കുടിപ്പക. വാന്‍ ലൈഫ് ട്രാവല്‍ വ്ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് ചുരുങ്ങിയ കാലം കൊണ്ടാണ് പതിനഞ്ചു ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കുകയും വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ എത്തിക്കുകയും ചെയതത്. ഇതില്‍ ട്രാവല്‍ വ്ളോഗ് ചെയ്യുന്ന മറ്റൊരു സംഘം വ്ളോഗര്‍മാര്‍ ഇവര്‍ക്കെതിരേ തിരിയുകയായിരുന്നു. ഇവരുടെ ട്രാവലര്‍ ആദ്യഘട്ടത്തില്‍ നിയമങ്ങള്‍ പാലിച്ച് കാരവന്‍ മോഡല്‍ ആക്കിയിരുന്നു. എന്നാല്‍, പിന്നീട് നിയമങ്ങള്‍ ലംഘിച്ച് അടുത്തിടെ നിരവധി മോഡിഫിക്കേഷന്‍ വരുത്തിയിരുന്നു. ഇതിന്റേതടക്കം നിരവധി നിയമലംഘനങ്ങളുടെ തെല്‍വുകള്‍ ശേഖരിച്ച് ഗതാഗത വകുപ്പിന് എത്തിച്ചു നല്‍കിയത് മറ്റൊരു ട്രാവല്‍ വ്ളോഗര്‍ ആണെന്നാണു സൂചന.

ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗതവകുപ്പിനു ലഭിച്ചത് അടുത്തിടെയായി ലഭിച്ചത് നിരവധി പരാതികള്‍. ഉന്നതരെ നിരവധി തവണ ഫോണില്‍ വിളിച്ച് ചിലര്‍ പരാതിപ്പെട്ടു. ദൃശ്യങ്ങളും അയച്ചുനല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അന്‍പതിലേറെ ഫോണ്‍കോളുകളാണ് ഇവര്‍ക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മിഷണറുടെ ഓഫിസില്‍ ലഭിച്ചത്. പരാതികള്‍ സാധൂകരിക്കുന്ന ചിത്രങ്ങളും ലഭിച്ചെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇവര്‍ റോഡില്‍ വാഹനമോടുക്കുന്നത് അപകടകരമാംവിധമാണെന്നു കാണിക്കുന്നതാണു നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ പരാതികളും ഒപ്പം ചേര്‍ത്തിരുന്നു. അതില്‍ പലരും ഇവര്‍ വാഹനം മോടി പിടിപ്പിച്ചതിന്റെയും വേഗത്തില്‍ പായുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളും നല്‍കി.

വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം വച്ചതിന് അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് അഭിഭാഷകന്‍. തങ്ങളെ പോലീസ് മര്‍ദിച്ചെന്ന് കാട്ടി ഇരുവരും മജിസ്ട്രേറ്റിനു പരാതി നല്‍കി. കൈക്കും ചുമലിലും മര്‍ദിനേറ്റത്തിന്റെ മെഡിക്കല്‍ രേഖകള്‍ ഉണ്ടെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു.

എന്നാല്‍, വ്ളോഗര്‍മാരായ സഹോദരങ്ങള്‍ മുന്‍പും നിരവധി നിയമലംഘനം നടത്തിയതിന്റെ തെളിവുകള്‍ എല്ലാം പോലീസ് ശേഖരിച്ചു. ഇവര്‍ക്കെതിരേ കൂടുതല്‍ കേസുകളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ റോഡിലൂടെ സൈറണ്‍ ഇട്ട് പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണ്‍ ഇട്ട് ഇവര്‍ പായുന്നത്. ‘വേറെന്തു ചെയ്യാനാണ്, ഒറ്റ മനുഷ്യന്‍ മാറി തരുന്നില്ല’ എന്നാണ് സൈറണ്‍ ഇട്ട് പായുന്നതിനു സഹോദരങ്ങള്‍ പറയുന്ന ന്യായം.

ഒരു പൊലീസ് വാഹനം വരെ വഴിമാറിക്കൊടുക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും ഡ്രൈവിങ് മര്യാദകള്‍ അറിയില്ലെന്നുള്ള അഭിപ്രായങ്ങളും കേള്‍ക്കാം. സൈറണ്‍ ഇട്ടു വരുന്നതിനാല്‍ ആംബുലന്‍സ് ആണെന്നു തെറ്റിദ്ധരിച്ച് ടോള്‍ ബൂത്തില്‍ പണം നല്‍കാതെ കടക്കുന്നതും വിഡിയോയില്‍നിന്നു വ്യക്തമാണ്.

അതേസമയം, യുട്യൂബ് വ്ലോഗര്‍മാരുടെ അറസ്റ്റിനു പിന്നാലെ നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ആരാധകരായ 17 പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലെന്ന് പൊലീസ് അറിയിച്ചു. കേരളം കത്തിക്കണമെന്നു വരെയായിരുന്നു ആഹ്വാനം. സഹോദരന്മാര്‍ രണ്ടുപേരും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാണ്.

Crimeonline

Recent Posts

പോരാളി ഷാജിക്കെതിരെ അന്വേഷണവുമായി പോലീസ്, പേജുകൾ നിരോധിക്കാനോ, തടയാനോ ആവില്ല

തിരുവനന്തപുരം . പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകള്‍ക്കെതിരെ അന്വേഷണവുമായി പൊലീസ്. ഈ പേജുകള്‍ ആരാണ് കൈകാര്യം…

2 hours ago

കണ്ണീർ തുള്ളികൾ കോരിയെറിഞ്ഞ കുവൈറ്റിലെ ദുരന്തം, ഏതു മനുഷ്യ ഹൃദങ്ങളെയും തൊട്ടു നോവിക്കുന്ന ഒരു ഫേസ് ബുക്ക് പോസ്റ്റ്

കേരളത്തിന് കണ്ണീർ തുള്ളികൾ കോരിയെറിഞ്ഞ ദുരന്തമാണ് കുവൈറ്റിൽ നടന്നത്. തൊഴിൽ ഉടമയും സ്ഥാപനവും കാട്ടിയത് നിയമ ലംഘനങ്ങളുടെ കൊടും ക്രൂരത.…

6 hours ago

‘മലയാളി പ്രബുദ്ധനാ എന്നു പുകഴ്‌ത്തി പുകഴ്‌ത്തി അവനെ പൊട്ടനാക്കി’- സന്തോഷ് ജോര്‍ജ് കുളങ്ങര

കോട്ടയം . കേരളം ഭരിച്ച രാഷ്‌ട്രീയക്കാര്‍ മലയാളിയെ പുകഴ്‌ത്തി പൊട്ടനാക്കാന്‍ കണ്ടുപിടിച്ച ഒരു വാക്കാണ് 'പ്രബുദ്ധത'യെന്ന് ലോക സഞ്ചാരിയായ സന്തോഷ്…

7 hours ago

ബിനോയ്‌ തോമസിന് വീട് നിർമിച്ച് നൽകും – കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കൊച്ചി . കുവൈറ്റ് ദുരന്തത്തിൽ മരിച്ച തൃശൂർ ചാവക്കാട് തെക്കൻ പാലയൂർ ബിനോയ്‌ തോമസിന് വീട് നിർമിച്ച് നൽകുമെന്ന് അറിയിച്ച്…

7 hours ago

62 ലക്ഷം പേർക്കുള്ള ക്ഷേമ പെൻഷൻ കുടിശിക കൊടുക്കാത്തത് തോൽവിക്ക് കാരണമായി, പിണറായിയുടെ മുതുകത്ത് പൊട്ടാസ് പൊട്ടിച്ച് എം.വി.ഗോവിന്ദന്‍

മലപ്പുറം . ലോകസഭാ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ തോൽപ്പിച്ചതിന്റെ കാരണം തേടി തിരുത്തൽ വേണമെന്ന് പിണറായിയുടെ മുതുകത്ത് പൊട്ടാസ് പൊട്ടിച്ച് സിപിഎം…

9 hours ago

വീണ ജോർജ് കുവൈറ്റിലേക്ക് പറക്കുന്നത് തടഞ്ഞു, നിലവിളിച്ചു വീണ, പൂട്ടിട്ടു കേന്ദ്രം, ദുരന്തത്തിലും ഗോളടിക്കാൻ പിണറായിയുടെ തന്ത്രം

തിരുവനതപുരം . ദുരന്തങ്ങളിൽ പോലും ഗോളടിച്ച് തരം താണ രാഷ്ട്രീയക്കളി നടത്താൻ നോക്കിയ പിണറായി സർക്കാരിന് തിരിച്ചടി. കുവൈറ്റിൽ തീ…

13 hours ago