Categories: Exclusive

വീണ്ടും ബാക്ക് മെയിലിംഗ് തന്ത്രവുമായി പിണറായി

കേരള രാഷ്ട്രീയത്തെ ചൂട് പിടിപ്പിച്ച ജലീല്‍ -കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ പുതിയ ട്വിസ്റ്റ്. കുഞ്ഞാലിക്കുട്ടിയെ പൂട്ടാനുളള ഓഡിയോ സന്ദേശം കൈയ്യില്‍ ഉണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയ ജലീല്‍ ഇപ്പോള്‍ സിപിഎമ്മിലെ ഉന്നതന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്മാറുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. സിപിഎമ്മിലെ ഈ ഉന്നതനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുസ്ലീംലീഗിനെ തന്നെ കടുത്ത ഭിന്നതകളിലേക്ക് നയിച്ച വിവാദങ്ങളില്‍ നിന്നും കെ ടി ജലീല്‍ എംഎല്‍എ പിന്‍മാറുന്നു. മുയീന്‍ അലിക്കെതിരായ നടപടി എടുക്കാത്ത സാഹചര്യത്തില്‍ താനും വാക്കുപാലിക്കുകയാണെന്ന് കെടി ജലീല്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ ചില ശബ്ദരേഖകള്‍ തന്റെ കയ്യിലുണ്ടെന്നായിരുന്നു ഇന്നലെ കെടി ജലീല്‍ പറഞ്ഞത്. ഹൈദരലി തങ്ങളുടെ മകനായ മുയീന്‍ അലി തങ്ങള്‍ക്കെതിരെ മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗം നടപടി സ്വീകരിച്ചാല്‍ ഈ ശബ്ദരേഖ പുറത്തുവിടുമെന്നും ജലീല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ യോഗത്തിന് ശേഷം മുസ്ലീംലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കെടി ജലീല്‍ താന്‍ ഇനി ശബ്ദരേഖ പുറത്തുവിടില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ തിടുക്കത്തില്‍ ജലീല്‍ നിശബദ്നായതിനു പിന്നില്‍ പിണറായിയാണെന്നാണ് സൂചന.

കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരമായ ദോഷം ചെയ്യുന്ന നിലപാടിലേക്ക് ജലീല്‍ പോകരുതെന്ന് പിണറായി നിര്‍ദേശം നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. ഉന്നതന്റെ ഇടപെടലോടെ ശബ്ദരേഖ പുറത്തുവിടേണ്ടെന്ന് കെ ടി ജലീല്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തിലെ അംഗങ്ങളുമായി സംസാരിച്ച ഓഡിയോ പുറത്തുവിടുമെന്നായിരുന്നു ജലീല്‍ പറഞ്ഞിരുന്നത്. അതു പുറത്തുവന്നാല്‍ രാഷ്ട്രീയം തന്നെ കുഞ്ഞാലിക്കുട്ടി അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഒരു മാധ്യമത്തോട് മാത്രമായി ജലീല്‍ പറഞ്ഞ ഇക്കാര്യം പിന്നീട് ആവര്‍ത്തിക്കാന്‍ ജലീല്‍ തയ്യാറായില്ല. ആവര്‍ത്തിച്ച് ചോദിച്ച മാധ്യമങ്ങളോട് രാവിലെ താന്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നു എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു ജലീല്‍. ഇതോടെയാണ് വിഷയത്തില്‍ ഉന്നത ഇടപെടലുണ്ടായതെന്ന സംശയവും ഉയര്‍ന്നത്.

ഇന്നലെ രാത്രിയോടെ മാധ്യമങ്ങളെ കണ്ട ജലീല്‍ താന്‍ ശബ്ദരേഖ പുറത്തുവിടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവു കിട്ടിയിട്ടും അതു പുറത്തുവിടാതെ കുഞ്ഞാലിക്കുട്ടിയെ ജലീല്‍ എന്തിനു സംരക്ഷിക്കുന്നുവെന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്. സാധാരണ ഗതിയില്‍ വൈര്യാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണ് ജലീലെന്നാണ് ആക്ഷേപം.

എന്നിട്ടും തന്റെ രാഷ്ട്രീയ എതിരാളിയായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ തെളിവു ലഭിച്ചെങ്കില്‍ അതു പുറത്തുവിടാതെ ഇനിയും ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിനായി അതു ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് ഉയരുന്ന പുതിയ വിവാദം. ജലീലിന്റെ വിശ്വാസ്യതയ്ക്ക് ഇതു കോട്ടം തട്ടുമെന്നും പലരും പറയുന്നുണ്ട്. എന്നാല്‍ പരസ്പര സഹകരണത്തോടെ കുഞ്ഞാലിക്കുട്ടിയുമായി വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കുന്ന പിണറായി വിജയന്‍ തല്‍ക്കാലം ലീഗില്‍ കുഞ്ഞാലികുട്ടി അപ്രസക്തനാകുന്നത് ചിലപ്പോള്‍ സി പിഎമ്മിനും ഭാവിയില്‍ ദോഷം ചെയ്യുമെന്ന നിലപാടിലാണ്. എന്തായാലും ലീഗ് രാഷ്ട്രീയം ഗൗരവത്തോടെ വീക്ഷിക്കുകയാണ് ഇടത് കേന്ദ്രങ്ങള്‍.

Crimeonline

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

31 mins ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

51 mins ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

11 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

12 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

13 hours ago