Categories: Exclusive

തങ്ങളുടെ മകന്റെ അടിയിൽ അടി’യില്‍ വിറച്ച്‌ മുസ്‌ലീംലീഗ്‌; എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കുഞ്ഞാലിക്കുട്ടി,

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍നിന്നുതന്നെ പ്രതിഷേധമുയർന്നതോടെ മുസ്ലിംലീഗിലെ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാവുകയാണ്. തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുകൂടിയായ മുഈന്‍ അലിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ടി നേതൃയോഗത്തില്‍ പോലും രൂക്ഷവിമര്‍ശം ഏറ്റുവാങ്ങിയ കുഞ്ഞാലിക്കുട്ടിക്ക് ഈ ആക്രമണത്തെ പ്രതിരോധിക്കുക ഇനി എളുപ്പമാകില്ല.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി വിളിച്ചതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍ ഇന്നലെ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. മാത്രമല്ല തങ്ങളെയല്ല ഇഡിയെയാണ് ചോദ്യം ചെയ്യേണ്ടതെന്നുവരെ പറഞ്ഞു. ജലീൽ ഈ ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി തങ്ങളുടെ മകന്‍ മു രംഗത്തെത്തിയത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിന്റെ പേരില്‍, മു ഈന്‍ അലി പാര്‍ട്ടി മുഖപത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കാര്യങ്ങള്‍ തുറന്നടിക്കുകയായിരുന്നു. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നുംലീഗ് ഹൗസില്‍ ഇന്നലെ വൈകിട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആക്ഷേപമുയര്‍ത്തി.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുമ്ബും മുഈന്‍ അലി തങ്ങള്‍ വിമര്‍ശം ഉയര്‍ത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവച്ച്‌ നിയമസഭയില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴായിരുന്നു ഇത്.

കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്ന പോരിനിറങ്ങുമ്ബോള്‍ തനിച്ചല്ലെന്ന ബോധ്യം മുഈന്‍ അലിയ്ക്കുണ്ട്. ലീഗ് അധ്യക്ഷന്‍ സ്വന്തം പിതാവിനെ ഇത്തരത്തിലൊരു പ്രതിസന്ധിയിലാക്കിയവരോടുള്ള വികാരവും തങ്ങളുടെ മകന്റെ രോഷത്തിന് കാരണമാണ് . പാര്‍ടി ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരൻ കുഞ്ഞാലിക്കുട്ടിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഹൈദരലി ശിഹാബ് തങ്ങളെ വലിച്ചിഴച്ചതില്‍ നേതൃത്വത്തിനെതിരെ എതിര്‍പ്പ് ശക്തമാണ്. ലീഗിലെ കുഞ്ഞാലിക്കുട്ടിവിരുദ്ധ വിഭാഗത്തിന് കരുത്തുപകരുന്നതാണ് മുഈന്‍ അലിയുടെ ആക്രമണം.

ശാരീരിക ആസ്വാസ്ഥ്യങ്ങളെത്തുടർന് ചികിത്സയിൽ കഴിയുന്ന തങ്ങൾക്ക് കുഞ്ഞാലിക്കുട്ടി മുഖാന്തരം വന്നു ഭവിച്ച ഈ കേസ് മാനസികആഖാതം കൂടിയുണ്ടാക്കി എന്നും മുഈന്‍ അലി പറഞ്ഞു.
എന്നാൽ മുഈന്‍ അലിയുടെ ആരോപണങ്ങളെ പാടെ തള്ളി കുഞ്ഞാലിക്കുട്ടിക്ക് പൂർണ പിന്തുണ അറിയിച്ചിരിക്കുകയാണ് ലീഗ്. ലീഗ് അനുമതിയില്ലാതെ വാർത്താ സമ്മേളനം നടത്തിയതിന് മുഈന്‍ അലി നടപടി നേരിടേണ്ടി വന്നേക്കാം.

Crimeonline

Recent Posts

കുവൈറ്റിലെ തീ പിടുത്തം 11 മലയാളികൾ അടക്കം 40 പേർ മരിച്ചു, പണത്തോടുള്ള അത്യാർത്തി ദുരന്ത കാരണമായി

കുവൈറ്റ് സിറ്റി . കുവൈറ്റിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥ തയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന 6 നിലകെട്ടിടത്തിൽ…

16 hours ago

‘സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല, ഫോൺ വിളിക്കുമ്പോഴൊക്കെ അച്ഛന് സുഖമാണോ എന്നാണ് ചോദിച്ചിരുന്നത്, എന്നെ അമ്മയെന്നാ വിളിക്കാറ്’ ഇ കെ നായനാരുടെ ഭാര്യ ശാരദ

കണ്ണൂര്‍ . കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ സുരേഷ് ഗോപി ആദ്യമെത്തിയത് കണ്ണൂരിൽ ഇകെ നായനാരുടെ വീട്ടിലായിരുന്നു. സുരേഷ്…

20 hours ago

‘എന്റെ ത്യാഗങ്ങൾ ഒന്നും ഭീരുത്വമല്ല, ഭൂതകാലത്തെ മറന്നിട്ടുമില്ല’ നടൻ ബാല ജീവിത യാഥാർഥ്യങ്ങളിൽ

മലയാളത്തിൽ ആരാധകരുടെ മനസിൽ ഇടം നേടിയ നടനാണ് ബാല. തമിഴിൽ നിന്ന് എത്തിയ നടൻ ബ്ളാക്ക് മലയാളത്തിൽ നിരവധി ആരാതകരാന്…

21 hours ago

നടി സണ്ണി ലിയോണിയുടെ ഡാൻസ് പ്രോഗ്രാമിന് കേരള സര്‍വകലാശാള ക്യാമ്പസിൽ വിലക്ക്

തിരുവനന്തപുരം . കേരള സര്‍വകലാശാള ക്യാമ്പസിലെ യൂണിവേഴ്‌സിറ്റി എന്‍ജിനിയറിങ് കോളജില്‍ വിദ്യാർത്ഥി യൂണിയൻ നടത്താനിരുന്ന ബോളിവുഡ് നടി സണ്ണി ലിയോണിയുടെ…

21 hours ago

‘പോരാളി ഷാജിയും ചെങ്കോട്ട, ചെങ്കതിർ കൂട്ടങ്ങൾ എന്നെ കൂറ്റൻ മാർജിനിൽ തോൽപ്പിച്ചു’ വിലപിച്ച് എംവി ജയരാജൻ

കണ്ണൂർ . കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ കൂറ്റൻ മാർജിനിൽ തന്നെ തോല്പിച്ചത് പോരാളി ഷാജിയാണെന്നു സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറിയും എൽഡിഎഫ്…

1 day ago

നുണ അടിച്ച് പരത്തി നെറികേട് കാട്ടരുത് റിയാസേ? നുണക്ക് പോലും അല്പം ഉളുപ്പുണ്ട്!

ഇല്ലാത്ത പോകയടിച്ച് പരത്തി മഹാസംഭവം നടത്തിയതായി അവകാശപ്പെടുന്ന കാര്യത്തിൽ അമ്മാവനും മരുമോനും പ്രതേക പാഠവം തന്നെ ഉണ്ട്. രണ്ടാം പിണറായി…

1 day ago