Categories: Exclusive

മോദിയുടെ വിദേശയാത്രകളെ കളിയാക്കല്ലേ…. നഷ്ടപ്പെട്ടതെല്ലാം ഇന്ത്യയിലേക്ക് തിരികെയെത്തുന്നു

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ പരിഹസിക്കാന്‍ തിരക്ക് കൂട്ടുന്നവരാണ് ഏറെയും. വര്‍ഷത്തില്‍ 365 ദിവസവും അദ്ദേഹം വിദേശ യാത്രയിലാണ്, സ്വന്തം രാജ്യത്തിന്റെ വിഷയങ്ങള്‍ പരിഗണിക്കാന്‍ പ്രധാനമന്ത്രിക്ക്് നേരമില്ല മറിച്ച് വിദേശ യാത്ര നടത്താനാണ് നേരം എന്നൊക്കെ പറഞ്ഞ് നിരവധി വിമര്‍ശനങ്ങള്‍ മോദി നേരിട്ടുട്ടുണ്ട്. എന്നാല്‍ അത്തരം വിദേശയാത്രകളിലൂടെ രാജ്യത്തിനുണ്ടായ നേട്ടത്തിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

അമൂല്യവും പൈതൃകവുമായ നിരവധി വസ്തുക്കളുടെ കലവറ തന്നെയായിരുന്നു ഒരു കാലത്ത് ഇന്ത്യ. എന്നാല്‍ ബ്രിട്ടിഷുകാര്‍ ഇന്ത്യയെ തടവിലാക്കിയതോടെ ഇവിടെയുള്ള വസ്തുക്കളും അവര്‍ കവര്‍ന്നെടുത്തു കൊണ്ടു പോവുകയായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയിട്ട് 75 വര്‍ഷമാകുന്നു. ഇന്ത്യയുടെ 14 മത് പ്രധാനമന്ത്രിയായി ചുമതലയേറ്റ മോദി വേണ്ടി വന്നു ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കടത്തി കൊണ്ടു പോയ നമ്മുടെ അമൂല്യ വസ്തുക്കള്‍ തിരികെയെത്തിക്കാന്‍.

കാരണം രാജ്യത്ത് നിന്ന് മോഷ്ടിച്ച് കടത്തിയ അമൂല്യ പൈതൃക വസ്തുക്കളില്‍ 75ശതമാനവും മോദി സര്‍ക്കാര്‍ ഭരിച്ച ഏഴു വര്‍ഷത്തിനുള്ളില്‍ തിരികെ കൊണ്ടുവന്നതായി കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി പാര്‍ലമെന്റില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ സ്വന്തം സമ്പാദ്യം വര്‍ദ്ധിപ്പിക്കാനായിരുന്നു താത്പര്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.

കാണാതായ 54 അമൂല്യ വസ്തുക്കളാണ് 1976 ന് ശേഷം വിദേശത്ത് നിന്നും കണ്ടെടുത്ത് തിരികെയെത്തിച്ചത്. ഇതില്‍ 41എണ്ണവും 2014ന് ശേഷമാണ്. വിവിധ രാഷ്ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ വഴിയാണ് ഇവ തിരികെ ലഭിച്ചത്.

25 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് 10ല്‍ താഴെ വസ്തുക്കള്‍ മാത്രമാണ് തിരികെ കൊണ്ടുവന്നത്. നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഭരണാധികാരികള്‍ക്ക് ഇന്ത്യന്‍ പൈതൃക സംരക്ഷണത്തില്‍ താത്പര്യം കുറവായിരുന്നുവെന്നും സ്വന്തം സ്വത്ത് വര്‍ദ്ധിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധയെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഈയിടെ ഓസ്ട്രലിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് പലപ്പോഴായി കടത്തിയ കോടിള്‍ വിലമതിക്കുന്ന പുരാവസ്തുക്കള്‍ തിരിച്ചു നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിലുടെ മനസിലാകുന്നത് മോദിക്ക് മറ്റു രാജ്യങ്ങളുമായുള്ള അടുപ്പമാണ് ഇവയെല്ലാം തിരികെ എത്തിക്കാന്‍ സഹായിക്കുന്നത് എന്നു തന്നെയാണ്.

Crimeonline

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

2 hours ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

2 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

12 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

13 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

14 hours ago