Categories: Exclusive

സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും പിണറായിയെയും ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് എത്രകാലം സംരക്ഷിക്കും?

സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ ഡോളര്‍ കടത്ത് കേസ് വീണ്ടും വഴിത്തിരിവിലേക്ക്. സംസ്ഥാന സര്‍ക്കാറിനെ വീണ്ടും പ്രതിരോധത്തിലാഴ്ത്തുന്ന മൊഴികളാണ് പുറത്തെത്തുന്നത്. കേസില്‍ സര്‍ക്കാറിലെ ഉന്നത പദവി വഹിച്ച പ്രമുഖര്‍ക്ക് ബന്ധമുണ്ട് എന്ന കസ്റ്റംസിന്റെ മൊഴിയാണ് സര്‍ക്കാറിനെ ഇത്തവണ കുരുക്കിയിരിക്കുന്നത്. ഇതോടെ പിണറായി സര്‍ക്കാര്‍ കുരുങ്ങുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

മന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയുമെല്ലാം ഉള്‍പ്പെട്ട കേസാണിത്. കേരള ചരിത്രത്തില്‍ തന്നെ ഇത്രയും നാണംകെട്ട കേസ് ഭരിക്കുന്ന സര്‍ക്കാറിനെതിരെ ആദ്യമായിട്ടായിരുന്നു ഉയര്‍ന്നത്. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ആളികത്തിയെങ്കിലും അതിനെയൊന്നും വകവെക്കാതെ മുഖ്യമന്ത്രി കസേരയില്‍ ഉറപ്പിച്ചിരിക്കുകയായിരുന്നു പിണറായി വിജയന്‍.

തെറ്റ് ചെയ്തത് തന്റെ മന്ത്രി സഭയിലെ ആളുകളാണ് എന്ന് മുഖ്യന് ബോധ്യപ്പെട്ടിട്ടും അവരെ സംരക്ഷിക്കാനുള്ള നടപടികള്‍ മാത്രമായിരുന്നു പിണറായി വിജയന്‍ ചെയ്തത്.

സംസ്ഥാന മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറടക്കമുള്ള പ്രതികള്‍ക്കയച്ച കാരണം കാണിക്കല്‍ നോട്ടീസിലാണ് ഉന്നതരുടെ ബന്ധങ്ങള്‍ ഉറപ്പിച്ച് കസ്റ്റംസ് അന്വേഷണറിപ്പോര്‍ട്ട് ചേര്‍ത്തിരിക്കുന്നത്. സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെ ഇതേ ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്നും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് മുന്‍ കമ്മിഷണര്‍ സുമിത് കുമാര്‍ ഒപ്പുവെച്ച രേഖയിലുണ്ട്.

യു.എ.ഇ.യിലേക്ക് സന്ദര്‍ശനത്തിനായിപ്പോയ മുഖ്യമന്ത്രിയടങ്ങുന്ന സംഘത്തിന് കോണ്‍സുലേറ്റ് വഴി ഡോളറുകള്‍ അടങ്ങിയ പ്രത്യേക പായ്ക്കറ്റ് പിന്നാലെ കൊടുത്തുവിട്ടെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സമാനമായി മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡോളറുകള്‍ യു.എ.ഇയിലേക്ക് അയച്ചെന്ന ആരോപണത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

സ്്വന്ര സുരേഷിന്റെ മൊഴി കസ്റ്റംസ് ഇതുവരെയും പൂര്‍ണ്ണമായി പുറത്ത് വിട്ടിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, കൂടാതെ മറ്റ് മന്ത്രിമാര്‍ ,ചില പ്രമുഖ ബിസിനസുകാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഡോളര്‍ കടത്തുമായി ബന്ധമുണ്ട് എന്ന് സൂചനകള്‍ പുറത്തെത്തുന്നുണ്ട്. കേസ്അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയാല്‍ പിണറായി വിജയനും കൂട്ടാളികളും ജയിലേക്ക് പോകുമെന്ന കാര്യം ഉറപ്പാണ്.

കോണ്‍സുലേറ്റിലെ നയതന്ത്രപ്രതിനിധികളായിരുന്ന കോണ്‍സുല്‍ ജനറല്‍ ജമാല്‍ഹുസൈന്‍ അല്‍സാബി, അഹമ്മദ് അല്‍ ദൗഖി എന്നിവരിലൂടെയാണ് കേരളത്തില്‍നിന്ന് ഡോളറുകള്‍ കടത്തിയതെന്നാണ് ആരോപണം.

യുഎഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് വിഭാഗം മുന്‍ തലവനായിരുന്ന ഖാലിദ് അലി ഷൗക്രിയാണ് ഡോളര്‍ കടത്തിലെ പ്രധാന കണ്ണി.

ഇയാള്‍ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയത് 1.9 ലക്ഷം യുഎസ് ഡോളറായിരുന്നു. ഇത് ഒളിപ്പിച്ചിരുന്നതു 3 ബാഗുകളിലായാണെന്നും മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് ഇത് സിഗരറ്റ് പായ്ക്കറ്റിലേക്കു മാറ്റിയതായും ഡോളര്‍ കടത്ത് കേസിലെ പ്രതി സ്വപ്നയുടെ മൊഴി ഇതിനകം തന്നെ പുറത്തെത്തിയിരുന്നു.

‘ട്രോളി ബാഗ്, ബാക്പാക്, സൈഡ് ബാഗ് എന്നിവയിലായാണു ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം ഡോളര്‍ ഒളിപ്പിച്ചത്. കോണ്‍സുലേറ്റിലെ എക്സ്റേ മെഷീനില്‍ ബാഗുകളെല്ലാം ആദ്യം പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നു. ഖാലിദ്, ബാഗ് എക്സ്റേ മെഷീനിലിട്ട് പല ആംഗിളുകളില്‍നിന്നു പരിശോധിക്കുന്നത് മുന്‍പും ഞാന്‍ കണ്ടിട്ടുണ്ട്. വിമാനത്താവളത്തിലെ പരിശോധനയില്‍, തീരെ സംശയം തോന്നാത്ത രീതിയില്‍ ഒളിപ്പിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലായിരുന്നു ഇത്. അന്നു മസ്‌കത്ത് വിമാനത്താവളത്തിലെത്തിയ ശേഷം, ട്രാന്‍സിറ്റ് ലൗഞ്ചിലെ ഹോട്ടലില്‍ ഖാലിദ് അലി ഷൗക്രി മുറിയെടുത്തു. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് വലിയ പായ്ക്കറ്റ് സിഗരറ്റ് വാങ്ങിയിരുന്നു.

ബാഗുകളില്‍നിന്നുള്ള വിദേശ കറന്‍സി, മുറിയില്‍ വച്ച് സിഗരറ്റ് പായ്ക്കറ്റുകളിലേക്കു മാറ്റി. ഇതിനു വേണ്ടി, വലിയ പായ്ക്കറ്റില്‍നിന്നു മാറ്റിയ ചെറിയ പായ്ക്കറ്റുകള്‍ സരിത്തിനു നല്‍കി. ഇതിനു ശേഷം ഞാനും സരിത്തും ദുബായിലേക്കും ഖാലിദ് അലി ഷൗക്രി കെയ്റോയിലേക്കും യാത്ര തുടര്‍ന്നു. ഇതിനു മുന്‍പു ഖാലിദ് മൂന്നോ നാലോ തവണ വന്‍തോതില്‍ വിദേശ കറന്‍സി കെയ്റോയിലേക്ക് ഒളിപ്പിച്ചു കടത്തിയിട്ടുണ്ട്. സരിത്തും കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷുമാണു തിരുവനന്തപുരം വിമാനത്താവളത്തില്‍ വേണ്ട സൗകര്യം ചെയ്തു കൊടുത്തിരുന്നത്. ഒരു തവണ, വിദേശ കറന്‍സിയുമായി ഖാലിദിനെ വിദേശ വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഇത്, കെയ്റോയിലാണോ കുവൈത്തിലാണോയെന്നു വ്യക്തമല്ല.’ മൊഴിയില്‍ പറയുന്നു.

യുഎഇ കോണ്‍സുലേറ്റിലെ മറ്റു ചില മുന്‍ ഉദ്യോഗസ്ഥരും വിദേശ കറന്‍സി കടത്തിയെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യക്തമാക്കുന്നു. ഡോളര്‍ കടത്തു കേസിലെ കാരണം കാണിക്കല്‍ നോട്ടിസിലാണ്, മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് അല്‍ മുസാഖിരി, ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് ഷൗക്രി എന്നിവര്‍ക്കു പുറമെ യുഎഇ കോണ്‍സുലേറ്റിലെ മറ്റു ചില ഉദ്യോഗസ്ഥര്‍ കൂടി വിദേശത്തേക്കു കറന്‍സി കടത്തില്‍ സജീവമായിരുന്നുവെന്നു സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളെ അടിസ്ഥാനമാക്കി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പറയുന്നത്.

നയതന്ത്ര പ്രതിനിധികളായ അബ്ദുല്ല സാദ് അല്‍ ഖുഹ്താനി, അഹമ്മദ് അല്‍ ദൗഖി എന്നിവരും ഡോളര്‍ കടത്തിലുണ്ടായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴിയിലുള്ളത്. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് 7ന് 1.90 ലക്ഷം ഡോളര്‍ തിരുവനന്തപുരം വിമാനത്താവളം വഴി മസ്‌കത്തിലേക്കും അവിടെനിന്നു കെയ്റോയിലേക്കും കടത്തിയെന്നാണു ഡോളര്‍ കടത്ത് കേസ്. അന്നു ഖാലിദിന്റെ നിര്‍ബന്ധ പ്രകാരം താനും സരിത്തും മസ്‌കത്തു വരെ ഖാലിദിനൊപ്പം യാത്ര ചെയ്തിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

‘മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയും ഇതുപോലെ പലതവണ ബാഗുകള്‍ കോണ്‍സുലേറ്റില്‍ വച്ച് എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ടെന്നു ഖാലിദ് എന്നോടു പറഞ്ഞിട്ടുണ്ട്. ബാഗില്‍ വിദേശ കറന്‍സി ഒളിപ്പിക്കുന്നതു ഗണ്‍മാന്‍ ജയഘോഷിനും സരിത്തിനും അറിയാമായിരുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കരാറുകളില്‍ കൂടുതല്‍ കമ്മിഷന്‍ ലഭിക്കാന്‍ വേണ്ടി കോണ്‍സല്‍ ജനറലും ഖാലിദ് അലി ഷൗക്രിയും ജീവനക്കാരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു’ മൊഴിയില്‍ പറയുന്നു.

ഗുരുതര ആരോപണങ്ങളാണ് സര്‍ക്കാറിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള മാര്‍ഗം അത്ര എളുപ്പമല്ലതാനും. രണ്ടാ ംപിണറായി സര്‍ക്കാര്‍ നിലം പരിശാകുമോ എന്ന് കണ്ടറിയാം

Crimeonline

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പോലീസിനെ കബളിപ്പിച്ച് ജർമ്മനിയിലെത്തി

കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…

23 mins ago

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

4 hours ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

4 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

5 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

14 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

15 hours ago