Categories: Exclusive

പിണറായിയെ തള്ളിപ്പറഞ്ഞ് യൂസഫലി…!

പ്രമുഖ വ്യവസായി എംഎ യൂസഫലി ഒരു ചാനല്‍ അഭിമുഖത്തിന് നല്‍കിയ ചോദ്യങ്ങളും സന്ദേശങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ ചര്‍ച്ച ഏതു വര്‍ഷത്തില്‍ ഏത് വിഷയത്തിലാണെന്ന് ഉറപ്പില്ല. ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുന്ന കിറ്റെക്‌സ് വിഷയത്തിലാണോ ഈ പ്രതികരണമെന്ന് സംശയവുമുണ്ട്.

വളരെ പ്രസക്തമായ ചോദ്യങ്ങളാണ് പ്രമുഖ വ്യവസായി എംഎ യൂസഫലി ഉന്നയിക്കുന്നത്. ഗള്‍ഫ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മലയാളികളാണ് ഉള്ളതെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരിക്കല്‍ ദുബായ് ഭരണാധികാരിയെ കാണുകയുണ്ടായി എന്നും യൂസഫലി പറയുന്നുണ്ട്. അന്ന് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം പറഞ്ഞത് ഞാന്‍ കേരളത്തെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നാണ്. ഒരുപാട് മലയാളികള്‍ എനിക്കൊപ്പം ജോലി ചെയ്യുന്നുണ്ടെന്നും എല്ലാവരും ആത്മാര്‍ത്ഥതയുള്ളവരാണെന്നും പറയുകയുണ്ടായി. പക്ഷെ പിണറായിയോട് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്തുകൊണ്ടാണ് 80 ശതമാനം മലയാളികള്‍ ഗള്‍ഫിലേക്ക് വരുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.

ഇതുതന്നെയാണ് ഞാന്‍ 25 വര്‍ഷമായി പറയുന്നതെന്നും യൂസഫലി പറയുന്നു. കേരളത്തിന്റെ അവസ്ഥ പരിതാപകരമാണെന്നും ഈ സ്ഥിതി മാറിയേ മതിയാകൂവെന്നും യൂസഫലി പറയുന്നുണ്ട്. കേരളത്തില്‍ ഭാവി തലമുറയ്ക്ക് ജോലി നല്‍കാനുള്ള സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും ഉണ്ടാകണം. ഇല്ലെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ ദുഃഖിക്കേണ്ടത് കേരളത്തില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറയുന്നുണ്ട്.

കേരളം വ്യവസായപരമായി വികസിച്ചിട്ടില്ല, വിദ്യാഭ്യാസ പരമായി വികസിച്ചിട്ടില്ലെന്നും, കേരളം ഒരു പ്രൊഡക്ടീവ് സംസ്ഥാനമായി മാറണമെന്നും യൂസഫലി പറയുന്നുണ്ട്. എന്തെങ്കിലും ഒരു വ്യവസായ സംരഭം കൊണ്ടുവന്നാല്‍ അതിനെ തല്ലി മാറ്റുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് അവരെ ഓടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇതൊക്കെ കേരള മുഖ്യമന്ത്രിയോടു തന്നെയാണ് ചോദിക്കുന്നത്. ഈ ചോദ്യത്തിന് പിണറായിക്ക് മറുപടിയുണ്ടോയെന്നാണ് ക്രൈമിനു ചോദിക്കാനുള്ളത്.

Crimeonline

Recent Posts

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

14 mins ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

34 mins ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

1 hour ago

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

11 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

11 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

12 hours ago