Categories: BusinessKeralaNews

ഡെലിവറിക്കായി ഇനി വളയിട്ട കൈകളും, വനിതള്‍ക്ക് മാത്രമായി കേരളത്തില്‍ അവസരമൊരുക്കി ആമസോണ്‍…

കൊച്ചി: ഡെലിവറി മേഖലയിലും പെണ്‍കരുത്ത് തെളിയിക്കാന്‍ അവസരമൊരുക്കി ആമസോണ്‍ രംഗത്ത്. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യ പൂര്‍ണമായും വനിതാ ജീവനക്കാരുള്ള രണ്ട് ഡെലിവറി സ്റ്റേഷനുകള്‍ കേരളത്തില്‍ ആരംഭിച്ചു. തമിഴ്‌നാടിനും ഗുജറാത്തിനും പിന്നാലെയാണ് കേരളത്തിലും വനിതകള്‍ക്കായി ആമസോണ്‍ ഡെലിവറി സ്റ്റേഷനുകള്‍ തുടങ്ങിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ ആറന്‍മുള, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് രണ്ട് പുതിയ വനിതാ ഡെലിവറി സ്റ്റേഷനുകള്‍ തുടങ്ങിയിട്ടുള്ളത്. ഡെലിവറി സര്‍വീസ് പാര്‍ട്ണര്‍മാര്‍ (ഡിഎസ്പി) ആണ് ഡെലിവറി സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നത്. പ്രദേശത്തെ 50ഓളം സ്ത്രീകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍

പാക്കേജുകളുടെ കൃത്യവും സമയബന്ധിതവുമായ വിതരണം ലക്ഷ്യമിട്ട്, ഡിഎസ്പികള്‍ക്കും അവര്‍ നിയമിക്കുന്ന അസോസിയേറ്റുകള്‍ക്കും വളര്‍ച്ചയും തൊഴില്‍ അവസരങ്ങളും പ്രാപ്യമാക്കുക എന്നതാണ് ഈ സ്റ്റേഷനുകളുടെ ലക്ഷ്യമെന്ന് ആമസോണ്‍ ഇന്ത്യ പറയുന്നു. രണ്ട് ഓള്‍-വുമണ്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നത് സ്ത്രീകളാകും.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു ജോലിസ്ഥലം സൃഷ്ടിക്കുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്, ഒപ്പം ജീവനക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തന സമയങ്ങളില്‍ ആവശ്യമായ ഏത് പിന്തുണയ്ക്കും സഹായത്തിനുമായി ഒരു ഹെല്‍പ്പ്‌ലൈന്‍ നമ്പറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

വനിതാ ഡെലിവറി സ്റ്റേഷനുകള്‍ക്ക് പുറമേ, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായും അവസരമൊരുക്കുന്ന ഡെലിവറി സ്റ്റേഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. ശ്രവണ വൈകല്യമുള്ള ജീവനക്കാര്‍ക്ക് മുംബൈയില്‍ സൈലന്റ് ഡെലിവറി സ്റ്റേഷനും ആമസോണ്‍ ഇന്ത്യ നടപ്പിലാക്കി.

തങ്ങളുടെ തൊഴില്‍ സേനയുടെ വൈവിധ്യവും ഉള്‍ച്ചേര്‍ക്കലും മെച്ചപ്പെടുത്താന്‍ ഇത്തരത്തിലുള്ള നടപടികള്‍ തുടരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

crime-administrator

Recent Posts

കേരള പൊലീസ് മേയറേയും എംഎല്‍എയേയും കണ്ട് വിറച്ചോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശമുണ്ടായോ ?- വി ഡി സതീശൻ

തിരുവനന്തപുരം . തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ…

12 hours ago

പരിഷ്കരണങ്ങളിൽ നിന്ന് പിന്നോട്ടില്ല, പ്രതിഷേധം കണ്ട് പിന്മാറില്ല മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം . ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ. 'സംസ്ഥാനത്ത്…

15 hours ago

സഹകരണ ബാങ്ക് സംസ്ഥാനത്ത് ഒരു ഗൃഹനാഥന്റെ ജീവൻ കൂടി എടുത്തു

തിരുവനന്തപുരം . സഹകരണ ബാങ്കിനെ വിശ്വസിച്ച ഒരു ഗൃഹനാഥന്റെ ജീവൻ കൂടി പൊലിഞ്ഞു. നെയ്യാറ്റിൻകരയിൽ വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന…

15 hours ago

ഹൃദ്യയാഘാതം മൂലം മരണങ്ങൾ കൂടി, കൊവീഷീൽഡ് വാക്സീൻ കോടതിയിലേക്ക്

ന്യൂ ഡൽഹി . കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം…

18 hours ago

മന്ത്രി ഗണേഷിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ

തിരുവനന്തപുരം . ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ. ഡ്രൈവിങ്…

1 day ago

പിൻവലിച്ച പണം തിരിച്ചടക്കാനെത്തുമ്പോഴാണ് പിടികൂടിയത്, ആദായ നികുതി വകുപ്പ് കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നു – എം എം വർഗീസ്

ത‍ൃശൂർ . ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിമർശനവുമായി സി…

1 day ago