Categories: KeralaNews

മഹിളാകോണ്‍ഗ്രസ് സമരത്തിനിടെ പോലീസുമായി സംഘര്‍ഷം അടിപിടിക്കിടെ മതില്‍ തര്‍ന്നുവീണു!

ബാലാവകാശ കമ്മീഷന്‍ ആസ്ഥാനത്ത് മഹാിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം. ഉന്തിലും തള്ളിലും കമ്മീഷന്‍ ആസ്ഥാനത്തിന്റെ ഒരു വശത്തുള്ള സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിഞ്ഞുവീണു.

വണ്ടിപ്പെരിയാര്‍ കൊലപാതകത്തിലെ പ്രതികള്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടത്തിയ സമരത്തിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.

ബാലാവകാശ കമ്മീഷന്‍ ആസ്ഥാനത്ത് എത്തിയ സമരക്കാരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ശേഷം, പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനായി മതിലിന്റെ അരികത്തേക്ക് പിടിച്ചുമാറ്റിയപ്പോഴാണ് മതില്‍ തകര്‍ന്നു വീണത്.

ഇതോടെ പോലീസും സമരക്കാരും അല്പസമയത്തേക്ക് പിന്‍വാങ്ങി. സംഭവത്തില്‍ സമരക്കാര്‍ക്കും രണ്ട് വനിതാ പോലീസുകാര്‍ക്കും സാരമായ പരിക്കേറ്റു. മതിലിടിയാന്‍ കാരണം പോലീസുകാരാണെന്ന് സമരക്കാര്‍ ആരോപിച്ചു, അതേസമയം സമരക്കാരാണ് കാരണക്കാരെന്നാണ് പോലീസ് ഭാഷ്യം. തുടര്‍ന്ന് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി.

crime-administrator

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

12 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

13 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

14 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

14 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

15 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

18 hours ago