സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി അവബോധം ഉണര്ത്താനായ് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ ഒരു നല്ല സന്ദേശം. സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാകിയ ഹ്രസ്വചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യന്‍ ആഡ്ഫിലിം മെയ്ക്കേര്സ്സും നിര്‍മ്മാണത്തില്‍ ഭാഗമായിട്ടുണ്ട്.
ഉറപ്പാണ് പണികിട്ടും എന്ന സന്ദേശം നല്‍കിയാണ് ഹൃസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ബാലതാരം എസ്തര് അനിലാണ് ഇതില്‍ പ്രധാന കഥാപാത്രമായിരിക്കുന്നത്. തന്റെ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മര്‍ദ്ദിക്കുന്ന രംഗങ്ങളും അതിനെ ചോദ്യം ചെയ്യുന്ന അയല്‍വാസിയുമാണ് ഹൃസ്വചിത്രത്തിന്റെ ഇതിവൃത്തം. ഉറപ്പാണ് പണികിട്ടുമെന്നും ഇത് പഴയ കേരളമല്ലെന്നും ഇവിടെ ഒരു സ്ത്രീയും ഒറ്റയ്ക്കല്ലെന്നും പറഞ്ഞുകൊണ്ട് മഞ്ജുവാര്യരുടെ സന്ദേശവും ഉള്‍പ്പെടുത്തിയാണ് ഹൃസ്വചിത്രം ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണെന്നും അനീതി നേരിടുന്ന ഓരോ പെണ്‍കുട്ടികളും ഓര്‍ക്കുക നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നും മഞ്ജുവാര്യര്‍ പറയുന്നു.
വനിത ശിശുവികസന വകുപ്പിന്റെയും കേരളസര്‍ക്കാരിന്റെയും സഹകരണത്തോടെയാണ് ഹൃസ്വചിത്രം ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…
തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…
2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…
രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…
ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…
കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…