സര്‍ക്കാരിന്‍റെ സ്ഥിരപ്പെടുത്തലുകള്‍ക്കെതിരെ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി : സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പിനികളിലും കോര്‍പ്പറേഷനുകളിലും സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മൂന്നാഴ്ചയ്ക്കകം നിര്‍ദ്ദേശം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയില്‍ പറയുന്നു.

ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്പ്‌മെന്‍റില്‍ (ഐ.എച്ച്‌.ആര്‍.ഡി) വര്‍ഷങ്ങളായി താല്കാലിക ജീവനക്കാരായി ജോലി ചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ ജോയ് ജോസഫ്, ടോം തോമസ് എന്നിവര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. നേരത്തെ ഇതേയാവശ്യം ഉന്നയിച്ചു ഇവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു.

കര്‍ണാടക സര്‍ക്കാര്‍ ഉമാദേവി കേസിലാ സുപ്രീം കോടതി വിധി പ്രകാരം താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കാനായി ചീഫ് സെക്രട്ടറിയെ ഹൈക്കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു. വിധിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഐ.എച്ച്‌.ആര്‍.ഡി യില്‍ താല്കാലികമായി ജോലി ചെയ്തിരുന്ന ചിലരെ സ്ഥിരപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ വാദം ഉന്നയിച്ചത്. ഒരു തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്നതിന്‍റെ പേരില്‍ സ്ഥിരപ്പെടുത്തണമെന്ന അവകാശം ഉന്നയിക്കാന്‍ കഴിയില്ലന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി വിശദീകരിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, പൊതമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളേപ്പോലുള്ള സ്വയം ഭരണ സ്ഥാപനങ്ങള്‍, പ്രത്യേക ആവശ്യത്തിനായി രൂപം നല്‍കിയ എസ്.പി.വി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍) സര്‍ക്കാരുമായി ബന്ധപ്പെട്ട് പൊതു പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൊന്നിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി ഉമാദേവി കേസില്‍ പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി വിധി കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. അതിനാല്‍ ഈ സ്ഥാപനങ്ങള്‍ക്കും ഇവയുടെ മേലധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ഐ.എച്ച്‌. ആര്‍.ഡിയില്‍ സ്ഥിരപ്പെടുത്തിയവരെ കേസില്‍ കക്ഷിയാക്കിയിട്ടില്ലാത്തതിനാല്‍ ഇവരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ ഇടപെടുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്കാലികമായി ജോലി ചെയ്തിരുന്നവരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് ചില ഹര്‍ജികള്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്‍റെ പരിഗണനയില്‍ ഇപ്പോഴുമുണ്ട്. മാര്‍ച്ച്‌ 18 ന് ഈ ഹര്‍ജികള്‍ പരിഗണനയ്ക്കു വരും. ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി വന്നതോടെ ആ ഹര്‍ജികള്‍ക്കും ഇതു ബാധകമാവും.

Summary: Kerala High Court issues stern order against govt

Crimeonline

Recent Posts

ബസ്സിലെ മെമ്മറി കാർഡ് അടിച്ചു മാറ്റിയത് മേയർ ആര്യയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും, ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം…

26 mins ago

നടി കനകലത വിടപറഞ്ഞു, തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം

തിരുവനന്തപുരം . നടി കനകലത വിടപറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും മൂലം ഏറെക്കാലമായി ദുരിതം അനുഭവിച്ചു കൊണ്ടുള്ളതായിരുന്നു…

51 mins ago

ജനിപ്പിച്ചതും കൊന്നതും അവർ, താൻ പെറ്റ കുട്ടിയെ കാണാൻ പോലും മനസ്സലിവില്ലാതെ ഒരമ്മ, പോലീസുകാർ വിതുമ്പി, സംസ്കരിച്ചതും പോലീസ്

എറണാകുളം പനമ്പള്ളിയിൽ നടന്ന നവജാത ശിശുവിന്റെ കൊലപാതകം……ഇത്രയും ധാരുണമായൊരു കൊലപാതകം,സ്വന്തം 'അമ്മ തന്റെ കുഞ്ഞിനെ പ്രസവിച്ച ഉടൻ കഴുത്തു ഞെരിച്ചു…

2 hours ago

‘മുഖ്യമന്ത്രി വിദേശയാത്രക്ക് ഖജനാവിലെ പണം ഉപയോഗിക്കരുത്, സ്വകാര്യയാത്രക്ക് സ്വന്തം പണം ചിലവഴിക്കണം’

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.…

3 hours ago

പ്രശസ്ത സിനിമാ സംവിധായകൻ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം . പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ഹരികുമാർ അന്തരിച്ചു. 70 വയസായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ…

3 hours ago

ഭീകരരിൽ നിന്ന് ഫണ്ട് വാങ്ങി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ

ന്യൂ ഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ലഫ്റ്റനന്റ് ഗവർണർ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തു. നിരോധിത സംഘടനയായ…

4 hours ago