Categories: Sports

സിഡ്നിയിലും വിജയം ആവര്‍ത്തിച്ച് ഇന്ത്യയ്ക്ക് പരമ്പര: അവസാന റൗഡില്‍ പാണ്ഡ്യയുടെ ഇരട്ട സിക്സ്സര്‍

സിഡ്നിയിലും വിജയം ആവര്‍ത്തിച്ച് ഇന്ത്യയ്ക്ക് പരമ്പര. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ അവസാന രണ്ടു പന്തു മാത്രം ബാക്കിനിര്‍ത്തിയാണ് അവസാന റൗണ്ടില്‍ പാണ്ഡ്യയുടെ ഇരട്ട സിക്‌സര്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 19.4 ഓവറില്‍ ലക്ഷ്യത്തിലെത്തി. നഷ്ടമാക്കിയത് നാലു വിക്കറ്റ് മാത്രം.

പാണ്ഡ്യ 22 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 42 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍ അഞ്ച് പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 12 റണ്‍സുമായി ഹാര്‍ദിക്കിന് കൂട്ടുനിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 20 പന്തില്‍നിന്ന് 46 റണ്‍സടിച്ചാണ് ഇവരുടെ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 36 പന്തുകള്‍ നേരിട്ട ധവാന്‍ നാലു ഫോറും രണ്ടു സിക്സും സഹിതം 52 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലി 24 പന്തില്‍ രണ്ടു വീതം സിക്സും ഫോറും സഹിതം 40 റണ്‍സെടുത്തു. ലോകേഷ് രാഹുല്‍ 22 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 30 റണ്‍സും നേടി. മികച്ച തുടക്കം വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിക്കാതെ സഞ്ജു സാംസണ്‍ 10 പന്തില്‍ 15 റണ്‍സെടുത്ത് മടങ്ങി. ഓരോ സിക്സും ഫോറും സഹിതമാണ് സഞ്ജുവിന്റെ പ്രകടനം. ഓസീസിനായി ഡാനിയല്‍ സാംസ്, മിച്ചല്‍ സ്വെപ്സണ്‍, ആദം സാംപ, ആന്‍ഡ്രൂ ടൈ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Summary : Pandya hits double six in last-round win over Sydney

india-vs-australia-2nd-t20-sydney

Crimeonline

Recent Posts

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

48 mins ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

2 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

2 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

3 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

6 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

7 hours ago