Crime,

ഗോവിന്ദൻ ഭയന്ന് മുള്ളി ഒളിച്ചു, UAPA യിൽ എൻ ഐ എ പൊക്കും?

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎം പണിഞ്ഞ വിവാദമായ ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരകത്തിന്റെ ഉത്ഘാടനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കാതിരുന്നതിന് പിന്നിൽ ഗോവിന്ദന്റെ ‘മാസ്റ്റർ ബ്രെയിൻ’. രാഷ്ട്രീയമായി യു ഡി എഫിനെ പ്രതിരോധിക്കാനാണ് സി പി എം പ്രസ്താവനകൾ എങ്കിലും സംഗതി UAPA വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്ന് ഗോവിന്ദന് നല്ല ബോധം വന്നത് ഇപ്പോഴാണ്. ബോംബ് നിർമ്മാണം ഏത് പാർട്ടി ചെയ്താലും അത് ക്രിമിനൽ കുറ്റം മാത്രമല്ല, തീവ്ര വാദ സ്വഭാവമുള്ള രാജ്യ ദ്രോഹ കുറ്റം കൂടിയാണ്.

തെരഞ്ഞെടുപ്പ് നടക്കവേ വീണ്ടും സി പി എം ബോംബുണ്ടാക്കുകയും സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരിക്കെ ഇക്കാര്യത്തിൽ ഒരു എൻ ഐ എ അന്വേഷണം ഉണ്ടായാൽ കുടുങ്ങുന്നത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പടെയുള്ള നേതാക്കളായിരിക്കും. ആര് പറഞ്ഞിട്ടാണ് ബോംബ് ഉണ്ടാക്കിയതെന്ന് എൻ ഐ എ ആണെങ്കിൽ അന്വേഷിച്ച് കണ്ടെത്തുക തന്നെ ചെയ്യും. അക്കാര്യത്തിൽ സി പി എം നേതാക്കൾ പറയുന്നത് കേട്ട് വാലാട്ടുന്ന പിണറായി പോലീസ് ചെയ്യുന്നതായിരിക്കില്ല അവർ ചെയ്യുക. ബോംബ് നിർമ്മിച്ചവർ എല്ലാം ഡി വൈ എഫ് ഐ ക്കാരും, സി പി എം പ്രവർത്തകരും ആയിരിക്കെ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സി പി എമ്മിന് രക്ഷപ്പെടാനാവില്ല.

പരിപാടിയിൽ പങ്കെടുത്താൽ എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്നാണ് കോൺഗ്രസ് നേതാവ് കെ സുധാകരനും, കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ആവശ്യപ്പെട്ടിരുന്നത്. അതങ്ങു ഗോവിന്ദന്റെ മാത്രമല്ല പിണറായിയുടെ ‘ഉണ്ടെന്നു പറയുന്ന ഇല്ലാത്ത ഡബിൾ ചങ്കിലും’ അങ്ങ് കൊണ്ടു. അതിനാലാണ് എം വി ഗോവിന്ദൻ പരിപാടി ഉദ്‌ഘാടനം ചെയ്യാൻ നിൽക്കാതെ ഓടി ഒളിച്ചത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് സ്മാരകം ഉത്ഘാടനം ചെയ്തത്. ബോംബ് നിർമ്മിക്കുമ്പോൾ സ്ഫോടനം ഉണ്ടായി കൊല്ലപ്പെട്ടവർക്ക് സിപിഎം സ്മാരകം പണിഞ്ഞത് വിവാദമായ സാഹചര്യത്തി സംസ്ഥാന സെക്രട്ടറി പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ചെറ്റക്കണ്ടിയിൽ 2015ലുണ്ടായത് സ്ഫോടനമായിരുന്നു എന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എം.വി.ജയരാജൻ പറഞ്ഞത്. പ്രഖ്യാപനം. നാടിന് പ്രിയപ്പെട്ടവരായിരുന്ന ഷൈജുവും സുബീഷും സ്ഫോടനത്തിൽ രക്തസാക്ഷികളാവുകയായിരുന്നു എന്നും, ബോംബ് നിർമാണത്തിനിടെയല്ല, സ്ഫോടനത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും ആണ് എം.വി.ജയരാജൻ അണികൾക്ക് മുന്നിൽ സമർത്ഥിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ യുഡിഎഫ് സർക്കാർ കളളക്കേസെടുക്കുകയായിരുന്നു എന്നാണ് ജയരാജൻ ആരോപിക്കുന്നത്. അന്ന് സിപിഎം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നതായും ജയരാജൻ പറയുകയുണ്ടായി.

ബോംബ് നിർക്കുന്നതിനിടെ കൊല്ലപ്പെട്ടവരെ രക്സ്ത സാക്ഷികൾ ആക്കിയതിലും, അവരുടെ പേരിൽ സ്മാരക മന്ദിരം നിർമ്മിച്ചതും വിവാദങ്ങൾ ഉയർത്തിയിരുന്നു. മന്ദിരം ബുധനാഴ്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉത്ഘാടനം ചെയ്യുമെന്നായിരുന്നു സി പി എം അറിയിച്ചിരുന്നത്. 2015 ൽ ചെറ്റക്കണ്ടിയിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കാണ് സ്മാരകം നിർമ്മിച്ചത്. ഇതിന്റെ പേരിൽ പണസമാഹരണം 2016 ലെ തുടങ്ങി. അവർ ആർഎസ്എസിനോട്‌ പൊരുതി ജീവൻ നൽകിയ രക്തസാക്ഷികളെന്നാണ് സിപിഎം ഇപ്പോൾ നൽകുന്ന കൗതുകകരമായ വിശദീകരണം.

ഇവർക്ക് സ്മാരകം നിർമ്മിക്കാനായി 2016 മുതൽ ധനസമാഹരണം നടത്തി. ബോംബ് നിർമ്മിക്കുബോൾ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നത് വിവാദമായെങ്കിലും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ നേരിട്ടത്തുമെന്നായിരുന്നു സി പി എം പ്രഖ്യാപനം നടത്തിയിരുന്നത്. ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു. ഒന്ന് മുള്ളി പോകാൻ തോന്നുന്ന ഗോവിന്ദന്റെ പേടിയുടെ രഹസ്യം അറിഞ്ഞ നേതാക്കളൊന്നും തിരിഞ്ഞു നോക്കിയില്ല. 2015 ജൂൺ ആറിന് കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരെ പാർട്ടി രക്തസാക്ഷികളായി അംഗീകരിച്ചിരുന്നു. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയ ശേഷമായിരുന്നു ഇത്. ആർഎസ്എസിനോട് പോരാടി മരിച്ച ഇരുവരും രക്തസാക്ഷികൾ തന്നെയെന്ന വിശദീകരണം മുൻ ജില്ലാ സെക്രട്ടറി പി ജയരാജനും നൽകിയിരുന്നു. ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM അങ്ങനെ രക്തസാക്ഷികളാക്കി പ്രതിഷ്ഠിച്ചു. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം തിരുത്തി എഴുതി.

crime-administrator

Recent Posts

രാജ്യത്ത് ബി ജെ പി വ്യാപിച്ചു – ജി സുധാകരൻ

തിരുവനന്തപുരം . ഹിന്ദു വര്‍ഗീയത രാജ്യത്ത് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി എന്ന് സിപിഎം നേതാവ് ജി സുധാകരന്‍. അതേസമയം രാജ്യത്ത്…

1 hour ago

ഹൈന്ദവ വിശ്വാസത്തെ അന്ധ വിശ്വാസമെന്ന് ആക്ഷേപിച്ച് സിപിഎം നേതാവ് ജി സുധാകരന്‍

തിരുവനന്തപുരം . ഹൈന്ദവ വിശ്വാസത്തെ അന്ധ വിശ്വാസമെന്ന് ആക്ഷേപിച്ച് സിപിഎം നേതാവ് ജി സുധാകരന്‍. 'മോദി രാമക്ഷേത്രത്തില്‍ പോകും, കെജരിവാള്‍…

2 hours ago

കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ റെയിന്‍ കോട്ട് ധരിച്ചെത്തി ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി

കണ്ണൂര്‍ . കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ ചാലാക്കരയിലാണ് സംഭവം.…

18 hours ago

കേന്ദ്രാനുമതി കിട്ടും മുൻപ് മന്ത്രി വീണ ജോർജ് വിമാനത്താവളത്തിൽ പോയത് വിവര ദോഷം, സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി പ്രവാസികൾക്കൊപ്പം അപ്പോൾ അത്താഴം തിന്നുകയായിരുന്നു

തിരുവനന്തപുരം . കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രവാസി വ്യവസായികള്‍ക്കൊപ്പം അത്താഴം വിരുന്നിലായിരുന്നെന്ന് മുന്‍…

19 hours ago

ശോഭാ സുരേന്ദ്രനെതിരെ ഇ.പി.ജയരാജൻ അപകീർത്തി കേസ് ഫയൽ ചെയ്തു

തിരുവനന്തപുരം . ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അപകീർത്തി കേസ് ഫയൽ ചെയ്തു.…

19 hours ago

അപ്പിയിട്ട് രക്ഷപെട്ട് ഗോവിന്ദൻ ഓടി ! പ്രകാശ് കാരാട്ടിനേയും ബിനോയ് വിശ്വത്തെയും തള്ളിയിട്ട് പിണറായി പിറകേയോടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘നല്ല പോലെ’ തോല്‍ക്കാനിടയായ കാരണങ്ങള്‍ പഠിക്കാനും തിരുത്താനും തുടങ്ങുകയാണ് സി പി എം. ഇതിനായി തീരുമാനിച്ച സിപിഎം…

22 hours ago