Kerala

മുഖ്യമന്ത്രിക്ക് തലയ്‌ക്ക് വെളിവില്ലേ? ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടി – കെ. സുധാകരന്‍

തിരുവനന്തപുരം . ‘പിണറായി വിജയൻ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന്’ മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശ യാത്രയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് നോതാവ് കെ. സുധാകരന്‍. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടി ഈ സമയത്ത് ഒരു സ്വകാര്യ വിദേശ യാത്ര നടത്താന്‍ പിണറായി വിജയന് മാത്രമെ കഴിയൂ – കെ. സുധാകരന്‍ പറഞ്ഞു.

‘ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവ് ഇല്ലേ?. ഒരു മുഖ്യമന്ത്രിയാണ് പോകുന്നത്. ചാര്‍ജ് കൊടുത്തോ അര്‍ക്ക് എങ്കിലും?. ഇവിടെ ഒരു അത്യാവശ്യ സംഭവം ഉണ്ടായാല്‍ ആര് പ്രതികരിക്കും? ആര് എറ്റെടുക്കും?. ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണ് പോകുന്നത്?. അങ്ങനെ പോകേണ്ട ആളാണോ മുഖ്യമന്ത്രി?. സര്‍ക്കാരിന്റെ പൈസയാണോ, സ്‌പോണസര്‍ഷിപ്പിലാണോ എങ്ങനെയാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. എന്തിനാണ് ഇങ്ങനെ ഒളിച്ചോടുന്നത്?. പോകുന്ന കാര്യം വ്യക്തമാക്കി ജനങ്ങളോട് പറഞ്ഞാല്‍ എത്ര അന്തസ്സോടെ പോകാം. എന്തിനാണ് ഇങ്ങനെ കള്ളക്കളി നടത്തുന്നത്?’- കെ സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്ക് തലയ്‌ക്ക് വെളിവില്ലേ, രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയ്‌ക്ക് ഒരിടത്തെങ്ങിലും ഒരു പ്രചാരണത്തിന് എന്തുകൊണ്ടു പിണറായി പോയില്ല. കേരളത്തിലെ ജനങ്ങള്‍ ഉഷ്ണതരംഗമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുമ്പോഴാണ് അദേഹം ഉത്തരവാദിത്വങ്ങളെല്ലാം തിരസ്‌കരിച്ചുകൊണ്ട് ഒളിച്ചോടിയത് – സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുബായി യാത്ര സ്‌പോന്‍സേര്‍ഡാണോ എന്നുപോലും സംശയമുണ്ട്. അങ്ങനെ ആണെങ്കിൽതന്നെ അക്കാര്യം തുറന്നു പറയേണ്ടതല്ലേ. ഈ യാത്ര വലിയ ദുരൂഹതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ സിപിഎം നടപടിയെടുക്കണമെന്നും സുധാകരൻ പറഞ്ഞു. ഇന്നലെ രാവിലെയാണ് നെടുമ്പാശേരി വിമാനത്താവള ത്തില്‍ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രയ്‌ക്ക് മുഖ്യമന്ത്രി അനുമതി തേടിയത്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പ് ഇറക്കിയില്ല.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഇതോടെയാണ് യാത്ര സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത്. മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് യാത്രയെന്നാണ് വിശദീകരണം ഉണ്ടായതെങ്കിലും അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചും സർക്കാർ പരിപാടികൾ ഒഴിവാക്കിയുമായിരുന്നു യാത്ര.

crime-administrator

Recent Posts

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

2 mins ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

39 mins ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

10 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

10 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

11 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

11 hours ago