Crime,

മേയർക്കെതിരെ കേസെടുക്കണം, ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം . കെഎസ്‌ആ‌ർടിസി ബസിന് മുന്നിൽ ഗതാഗത നിയമം ലംഘിച്ച് കാർ കുറുകേ നിർത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ എൽഎച്ച് യദു ഹൈക്കോടതിയിലേക്ക്. മേയർക്കും എംഎൽഎയ്‌ക്കുമെതിരെ കേസെടുക്കാത്തതിനെതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും ഹർജി ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനിച്ചിരിക്കുന്നത്.

മേയറുടെ പരാതിയിൽ പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ, ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. ഈ സാഹചര്യത്തിലാണ് യദു കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഡ്രൈവറെ തടഞ്ഞ മേയർ പൊലീസിൽ ഈ വിവരം അറിയിക്കുകയായിരുന്നു. കൺട്രോൾ റൂമിലും അറിയിച്ചു. മേയറുടെ പരാതി അന്വേഷിക്കുന്ന കൂട്ടത്തിൽ ഡ്രൈവറുടെ പരാതിയും അന്വേഷിക്കാമെന്ന നിലപാടിലാണിപ്പോൾ പോലീസ്.

മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുകയുണ്ടായി. ‘ഓവർ ടേക്കിംഗ് നിരോധിത മേഖല, മേയറുണ്ട് സൂക്ഷിക്കുക’ എന്നെഴുതിയ ഫ്ലക്‌സ് ബോർഡും യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചു. മേയർക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുള്ള പോസ്റ്റുകൾ കെഎസ്‌ആർടിസി ബസുകളിൽ പതിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ഡ്രൈവർ യദുവിനെ കെഎസ്‌ആർടിസി ഡ്യൂട്ടിയിൽ നിന്ന് വിലക്കിയിരിക്കുകയാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയെടുക്കുമെന്നും പറഞ്ഞിട്ടുണ്ട് . പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിലെ സിഗ്നലിൽ ഇടതുവശത്ത് കൂടി ഓവർടേക്ക് ചെയ്‌താണ് മേയർ സഞ്ചരിച്ച സ്വകാര്യ കാർ ബസിന് കുറുകേ നിർത്തുന്നത്. വീഡിയോ ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. കാറിന് സൈഡ് തരാത്തതിനല്ല, അശ്ലീല ആംഗ്യം കാണിച്ചതാണ് ചോദ്യം ചെയ്‌തതെനന്നായിരുന്നു മേയറുടെ വിശദീകരണം.

യദുവിനെ ജോലിയിൽ നിന്നും പിരിച്ചു വിടാതെ തൽക്കാലത്തേക്ക് മാറ്റി നിർത്താനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത്. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്‌ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്റോൺമെന്റ് സ്റ്റേഷനിലേക്കും മാർച്ച് നടത്തുന്നുണ്ട്.

crime-administrator

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

8 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

10 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

10 hours ago

സൈനികർക്കെതിരെ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട്…

18 hours ago

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

1 day ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

1 day ago