News

ഇ ഡിയുടെ കൊച്ചി യൂണിറ്റിനടക്കം സിഐഎസ്എഫ് സുരക്ഷ

ന്യൂ ഡൽഹി . കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ( ഇ ഡി) സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) സുരക്ഷ ഏര്‍പ്പെടുത്തി. തുടക്കത്തില്‍ കൊല്‍ക്കത്ത, റാഞ്ചി, റായ്പൂര്‍, മുംബൈ, ജലന്ധര്‍, ജയ്പൂര്‍, കൊച്ചി എന്നിവിടങ്ങളിലെ ഇ ഡി യൂണിറ്റുകള്‍ക്കാണ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇ ഡി സംഘം ആക്രമിക്കപ്പെടുകയും സുരക്ഷാ ഭീഷണി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിഐഎസ്എഫിനെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. സന്ദേശ്ഖാലിയിലും മറ്റും ഇ ഡി സംഘത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായി. ഇ ഡിയുടെ അന്വേഷണവും പ്രവര്‍ത്തനങ്ങളും തടസപ്പെടാതിരിക്കുന്നതിനായാണ് സമാന്തര സൈന്യത്തിന്റെ സുരക്ഷ ഇ ഡി ക്ക് നൽകുന്നത്. ഇന്റലിജന്റ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെതിരായ റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എത്തിയ കൊല്‍ക്കത്ത യൂണിറ്റിലെ മൂന്ന് ഇ ഡി ഉദ്യോഗസ്ഥരെ കഴിഞ്ഞ ജനുവരി അഞ്ചിന് ആക്രമിച്ചിരുന്നു. സന്ദേശ്ഖാലിയില്‍ അന്വേഷണം നടത്താനെത്തിയ ഇ ഡി സംഘത്തിന് നേരേയും ആള്‍ക്കൂട്ട ആക്രമണമുണ്ടായി.

crime-administrator

Recent Posts

കേജിരിവാളിനെയും AAP പാർട്ടിയെയും ഡൽഹി മദ്യനയ അഴിമതി കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളാക്കി

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ആംആദ്മി…

3 hours ago

KP യോഹന്നാന്റെ മരണത്തിന് പിന്നിൽ ആ കള്ള പാതിരിയോ? !! വെളിപ്പെടുത്തൽ !

അമ്പരിപ്പിക്കുന്നതാണ് അപ്പർകുട്ടനാട്ടിലെ ശരാശരിയിൽ താഴെ സാമ്പത്തിക നിലയുണ്ടായിരുന്ന സാധാരണ കുടുംബമായ കടപ്പിലാരിലെ പുന്നൂസ് മകൻ യോഹന്നാന്റെ വളര്‍ച്ച. അരനൂറ്റാണ്ടു കൊണ്ട്…

4 hours ago

സ്വാതി മലിവാളിന്‍റെ പരാതി തള്ളി എ എ പി പാർട്ടി

ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അപമര്യാദയായി പെരുമാറിയെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ…

4 hours ago

നേരും നെറിയും കെട്ട് വീണജോർജിന്റെ ആരോഗ്യം, കൈക്ക് പകരം നാവിലെ ശസ്ത്രക്രിയ തെമ്മാടിത്തരം

കേരളത്തിലെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ചികിത്സാപിഴവ് എന്നത് പതിവ് വാർത്തയായി മാറി. ഡോക്ടർമാരോ ജീവനക്കാരോ കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്ക് ഉടൻ…

5 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പോലീസിനെ കബളിപ്പിച്ച് ജർമ്മനിയിലെത്തി

കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…

13 hours ago

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

16 hours ago