Crime,

‘നിന്റെ തന്തയുടെ വകയാണോ റോഡ് എന്നാണോ ഒരു മേയർ ചോദിക്കുക’ – ഡ്രൈവർ യദുവിന്റെ ‘അമ്മ

തിരുവനന്തപുരം . കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മേയർ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡ്രൈവർ എച്ച്.എൽ യദുവിന്റെ അമ്മ രംഗത്ത്. ‘അവർ നിന്റെ തന്തയുടെ വകയാണോ റോഡ് എന്നാണോ ചോദിക്കുക. അവർ ഒരു മേയറായി ഇരുന്നുകൊണ്ടാണോ ഇങ്ങനെ ചോദിക്കുന്നത്.? യദുവിന്റെ ‘അമ്മ ചോദിക്കുന്നു.

‘ഇത്രയും പൊക്കത്തിലിരുന്ന് ബസ് ഓടിക്കുന്ന യദു കൈ കാണിക്കുന്നത് മേയർ എങ്ങനെ കണ്ടുവെന്നാണ് അമ്മയുടെ ചോദ്യം. അക്കാര്യത്തിൽ അവർ കൃത്യമായി മറുപടി നൽകണമെന്നും അമ്മ പറയുന്നു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു യദുവിന്റെ അമ്മ പ്രതികരിച്ചിരിക്കുന്നത്. ‘രണ്ട് കൂട്ടരുടെയും ഭാഗത്ത് തെറ്റുള്ളപ്പോൾ മകനെ മാത്രം മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. അവർ ഒരു വിവാഹപാർട്ടി കഴിഞ്ഞാണ് വരുന്നത്. അവരെ എന്തുകൊണ്ട് പരിശോധിച്ചില്ല. മകൻ കൊടുത്ത പരാതി മാത്രം സ്വീകരിക്കാതെ അവരുടെ പരാതി സ്വീകരിച്ചു. മകൻ ഇതുവരെ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടല്ല’- യദുവിന്റെ അമ്മ പറഞ്ഞു.

ഡ്രൈവറുടെ ഭാഗത്തല്ല പിഴവ് എന്ന നിലയിലുള്ള ദൃശ്യങ്ങളാണ് ഇതുവരെ പുറത്തുവന്നത്. യാത്രക്കാരുടെ പ്രതികരണങ്ങളും ഡ്രൈവർക്ക് അനുകൂലമാണ്. ഇതിനിടെ മേയറെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ രംഗത്തെത്തിയ സാഹചര്യത്തിൽ ഡ്രൈവറെ പഴിചാരി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആർടിസി നോക്കുന്നത്. അതേസമയം സംഭവം കോടതിലേക്കെത്തുമെന്ന സൂചനകളും ഉണ്ട്.

സംഭവത്തിൽ മന്ത്രി കെബി ഗണേശ്കുമാർ അന്വേഷണം നടത്തിയിരുന്നു. യാത്രക്കാരിൽ നിന്നും വിവരം ശേഖരിക്കുകയും ഉണ്ടായി. സംഭവത്തിൽ ആരും ഡ്രൈവറെ കുറ്റപ്പെടുത്തിയിട്ടില്ല. വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് മന്ത്രി ഗണേഷിന് കിട്ടി. എന്നാൽ, സിപിഎം നിലപാടിനെതിരെ നീങ്ങണ്ടെന്നാണ് നിലവിലെ തീരുമാനം. ബിഎംഎസും, കോൺഗ്രസ് അനുകൂല സംഘടനായ ടിഡിഎഫും ഡ്രൈവർക്കുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. താൻ എപ്പോഴും നീതിക്കു വേണ്ടി നിലകൊള്ളുമെന്നൊക്കെ വീമ്പിളക്കാറുള്ള മന്ത്രി ഗണേഷ് കുമാർ തന്റെ വകുപ്പിലെ ജീവനക്കാരന്റെ സംരക്ഷണത്തിനോ? യദു നൽകിയ പരാതിയിൽ പോലീസ് കേസ് എടുക്കാത്തതിനെ ചോദ്യം ചെയ്യാനോ ഇത് വരെ ചെറു വിരൽ അനക്കിയിട്ടില്ല.

crime-administrator

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

6 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

6 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

8 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

8 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

9 hours ago