India

വയനാടിന് പുറമെ അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കും

ന്യൂഡല്‍ഹി . അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി വാദ്‌രയും മത്സരിച്ചേക്കും. വെള്ളിയാഴ്ച നടക്കുന്ന രണ്ടാംഘട്ടം വോട്ടെടുപ്പിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകി. ഇരുവരും അടുത്തയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. മേയ് 20നാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക.

യുപിയിൽ സമാജ്‌‌വാദി പാര്‍ട്ടിയുമായി സീറ്റ് ധാരണയുള്ള കോൺഗ്രസ് 17 മണ്ഡലങ്ങളിലാണു മത്സരിക്കുന്നത്. സമാജ്‌‌വാദി പാര്‍ട്ടി 63 സീറ്റുകളിൽ മത്സരിക്കും. നെഹ്റു കുടുംബത്തിന്‍റെ ശക്തികേന്ദ്രങ്ങളായി പരിഗണിച്ചിരുന്ന അമേഠിക്കും റായ്ബറേലിക്കും പുറമെ, വാരാണസി, ഗാസിയാബാദ്, കാണ്‍പുര്‍ തുടങ്ങിയ മണ്ഡലങ്ങളും കോൺഗ്രസിനു നൽകിയിട്ടുണ്ട്.

2019ൽ രാഹുലിനെ പരാജയപ്പെടുത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്നെയാണ് ഇത്തവണയും അവിടെ ബിജെപി സ്ഥാനാർഥി. പ്രചാരണത്തിൽ സ്മൃതി ഏറെ മുന്നിലാണ്. അമേഠിയുടെ കാര്യത്തിൽ കോൺഗ്രസിന്‍റെ പ്രഖ്യാപനം നീണ്ടു പോകുന്നതിനിടെ ഇവിടെ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര രംഗത്ത് വന്നിരുന്നു. എന്നാൽ, നേതൃത്വം അക്കാര്യത്തിൽ പ്രതികരിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.

രാഹുലിന് അമേഠിയോടുള്ള കൂറ് ചോദ്യം ചെയ്താണ് സ്മൃതിയുടെ പ്രചാരണം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേഠി ലോക്സഭാ മണ്ഡലത്തിലെ 19 ലക്ഷം പൗരന്മാര്‍ക്ക് റേഷന്‍ നല്‍കിക്കഴിഞ്ഞു. ഗാന്ധി കുടുംബം മോദിക്ക് എതിരാണല്ലോ. ഈ റേഷന്‍ വാങ്ങിയ 19 ലക്ഷം പേരോട് രാഹുലിന് എന്താണ് പറയാനുള്ളത്? വയനാട് തന്‍റെ കുടുംബമാണെന്നും അവിടത്തെ വോട്ടർമാർ വിശ്വസ്തരാണെന്നും രാഹുൽ പറയുന്നു. അപ്പോൾ അമേഠിയിലുള്ളവർ വിശ്വസ്തരല്ലേ എന്നും സ്മൃതി ചോദിക്കുന്നു. വിവാദം കൊഴുക്കുന്നതിനിടെ അമേഠിയിലെ രാഹുലിന്‍റെ വസതിയിൽ അറ്റകുറ്റപ്പണികൾ അതിവേഗം നടക്കുന്നുണ്ട്.

1960മുതല്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് റായ്‌ബറേലി. ഫിറോസ് ഗാന്ധിയും ഇന്ദിര ഗാന്ധിയും പ്രതിനിധാനം ചെയ്തിട്ടുള്ള മണ്ഡലത്തിൽ രണ്ടു പതിറ്റാണ്ടായി സോണിയ ഗാന്ധിയാണ് എംപി. സോണിയ രാജ്യസഭയിലേക്കു മാറിയതിനാലാണ് പ്രിയങ്കയെ പരീക്ഷിക്കാനുള്ള നീക്കമാന് കോൺഗ്രസ് നടത്തുന്നത്. 2019ൽ യുപിയിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോഴും പിടിച്ചുനിന്ന ഏക മണ്ഡലമായിരുന്നു റായ്ബറേലി.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

9 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

10 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

11 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

21 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

22 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

23 hours ago