Crime,

പൂരം അലങ്കോലപ്പെടുത്തിയത് സര്‍ക്കാര്‍ ഗൂഢാലോചന

കോഴിക്കോട് . ലക്ഷക്കണക്കിന് ഭക്തഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് കേരളാധര്‍മ്മാചാര്യ സഭ സംസ്ഥാന ചെയര്‍മാന്‍ സ്വാമി ചിദാനന്ദ പുരിയും ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയും സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പൂരത്തിന്റെ മഠത്തില്‍ വരവ് പോലീസ് തടഞ്ഞതും നടുവിലാലിന് സമീപം ഭക്തരെ തല്ലിച്ചതച്ചതും തികച്ചും ആസൂത്രിതമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

തൃശ്ശൂര്‍ പൂരം ഇടയ്‌ക്കുവച്ച് നിര്‍ത്തേണ്ടി വന്നത് ചരിത്രത്തി ലാദ്യമായാണ്. അക്രമത്തിനും എഴുന്നള്ളിപ്പ് തടയുന്നതിനും നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി രക്ഷപ്പെടാനുള്ള സര്‍ക്കാരിന്റെ ഗൂഢതതന്ത്രം ഭക്തര്‍ തിരിച്ചറിയണം. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പ്രഖ്യാപിക്കുകയും ഹിന്ദു ദൈവങ്ങള്‍ മിത്താണെന്ന് അധിക്ഷേപിക്കുകയും ചെയ്ത് ക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ രാഷ്‌ട്രീയക്കാര്‍ തന്നെയാണ് ഇതിന് ഉത്തരവാദികള്‍. ആചാര ലംഘനം നടത്തി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയായി മാത്രമേ ഇതിനെ കാണാനാവൂ എന്ന് കേരളാധര്‍മ്മാചാര്യ സഭ പറയുന്നു.

തൃശ്ശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടക നാല്പത് ലക്ഷത്തില്‍ നിന്നും രണ്ട് കോടി രൂപയാക്കി വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണത്തി ലുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പൂരത്തിനെതിരെ തിരിഞ്ഞത്. ഇത്രയും വാടക നല്‍കിയാല്‍, പൂരം നടത്താനാവില്ലെന്ന് മനസിലാ ക്കിയതുകൊണ്ടാണ് ഭക്തജനങ്ങളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ തൃശ്ശൂര്‍ പൂരം നിര്‍ത്തലാക്കാന്‍ ശ്രമിച്ചത്. ക്ഷേത്ര പദ്ധതിയെ ഇല്ലാതാക്കി ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാനുള്ള ഇത്തരം നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും കേരള ധര്‍മ്മാചാര്യ സഭ പ്രസ്താവനയിൽ പറഞ്ഞു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

6 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

7 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

8 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

18 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

19 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

20 hours ago