Crime,

മാസപ്പടി കേസിൽ വീണ ആറാം പ്രതി ? ക്ലിഫ്ഹൗസിൽ മരണവെപ്രാളം

മാസപ്പടി കേസിൽ ED പിടിമുറുക്കുകയാണ്. കുറ്റക്കാരായവർ ഇതിനകം തന്നെ ED യുടെ പിടിയിൽ നിന്ന് രക്ഷപെടാൻ മരണവെപ്രാളം കാണിച്ചു തുടങ്ങി. സുപ്രീം കോടതിയിലേക്ക് അപ്പീൽ കൊടുക്കൽ വരെയായി അതിൽ നിന്ന് ഊരാനുള്ള നടപടിക്രമങ്ങൾ. ഇത്രയൊക്കെ വെപ്രാളം കാണിക്കുന്നതിന്റെ അടിസ്ഥാനം മടിയിൽ കനമുണ്ട് എന്നതല്ലേ. എന്തായാലും ED പിണറായിടിയെയും മകളെയും വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. അവരെ മാത്രമല്ല കരിമണൽ കർത്തയെയും.

ED ഓരോ ദിനവും കുറ്റക്കാർക്ക് എതിരെയുള്ള നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപ്പട്ടിക തയാറാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൂടുതൽ അന്വേഷണത്തിലേക്കെന്ന് സൂചന. വീണ പ്രതിപ്പട്ടികയിൽ എത്തിയാൽ അറസ്റ്റിനും സാധ്യത കൂടും.

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വീണാ വിജയൻ ആറാം പ്രതിയുമാകുമെന്നാണു സൂചന. ഇതിൽ ആദ്യ നാലു പ്രതികളുടെ ചോദ്യംചെയ്യൽ നടന്നു. ഈ പ്രതികളെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. ആദ്യ നാലു പ്രതികൾ സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ടവരായിരിക്കും എന്നാണ് റിപ്പോർട്ട്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.). പ്രോസിക്യൂഷൻ കംപ്ലെയിന്റിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എക്സാലോജിക്കും കരിമണൽഖനന കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. പിസി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിലെ നിയമവിരുദ്ധത ചർച്ചയാക്കാൻ സിഎംആർഎല്ലും ശ്രമിച്ചു. ഇതിനിടെയാണ് ഇക്കാര്യത്തിൽ ഇഡി വ്യക്തത വരുത്തുന്നത്.

എക്സാലോജിക്കിനു കൈമാറിയിട്ടുള്ള തുകകൾ സംബന്ധിച്ചു തൃപ്തികരമായ വിശദീകരണം ലഭിക്കാത്തതിനാൽ കള്ളപ്പണ ഇടപാടായാണ് മാസപ്പടിയെ കാണുന്നത്. സംസ്ഥാന വ്യവസായവികസന വകുപ്പ് ഉദ്യോഗസ്ഥർ, രജിസ്ട്രാർ ഓഫ് കമ്പനി ഉദ്യോഗസ്ഥർ എന്നിവരെയും ഇ.ഡി. മൊഴിയെടുക്കാൻ വിളിച്ചുവരുത്തും.അതേസമയം, പ്രതികളാകാൻ സാധ്യതയുള്ളവർ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി. സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയതു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണു ഇവർക്കു ലഭിച്ച നിയമോപദേശം.

പി.എം.എൽ ആക്ടിലെ ഷെഡ്യൂൾ കുറ്റകൃത്യങ്ങളിൽ ഇതു വരുന്നില്ല. കുറ്റകൃത്യത്തിൽ നിന്നു കക്ഷികൾ എന്തെങ്കിലും സമ്പാദിച്ചതായി തെളിഞ്ഞാലേ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരൂ. ഈ കേസിൽ അതില്ല. രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാടിൽ പി.എം.എൽ. ആക്റ്റിലെ ഷെഡ്യൂൾ പ്രകാരമുള്ള ക്രിമിനൽ കുറ്റം കണ്ടെത്തിയിട്ടില്ലെന്ന നിയമോപദേശം സിഎംആർഎല്ലിന് അടക്കം കിട്ടിയിട്ടുണ്ട്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

4 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

5 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

6 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

9 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

10 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

10 hours ago