Kerala

നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടാമെന്ന് വിചാരിക്കേണ്ട – രാഹുലിനോടും പിണറായിയുടെ അതി ധാർഷ്ട്യം

കോഴിക്കോട് . ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടാമെന്ന് വിചാരിക്കേണ്ടെന്നും, നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ടെന്നും കളരിയിൽ തോറ്റ പിണറായി വിജയൻ രാഹുൽ ഗാന്ധിയോട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെ: ‘നേരത്തെ നിങ്ങൾക്കൊരു പേരുണ്ടായിരുന്നു. അവിടെനിന്നും മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുത്. യാത്രയ്ക്ക് ശേഷവും നിങ്ങൾക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് പറയിപ്പിക്കരുത്. ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടാമെന്ന് വിചാരിക്കേണ്ട, നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട് – പിണറായി വിജയൻ പറഞ്ഞു.

സിഎഎയെക്കുറിച്ച് ഒരക്ഷരവും സംസാരിക്കാത്ത രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസാണെന്നും നിങ്ങളുടെ യാത്രയിൽ നിങ്ങൾ പറയാൻ മടിച്ച ഒരേയൊരു വിഷയം ഇതാണെന്നും പിണറായി വിജയൻ ആരോപിച്ചു. തന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സർക്കാർ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രഹസ്യ ധാരണ പ്രകാരമെണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശിക്കുന്നത്. വ്യാഴ്ഴ്ച കോട്ടയത്ത് നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരേ വിമർശനം ഉന്നയിച്ചിരുന്നു.

യച്ചൂരിക്കും കേന്ദ്രകമ്മറ്റിക്കും ചിലവിനു പണം കൊടുക്കുന്ന പിണറായിയുടെ ധാരണ താൻ വലിയ ദേശീയ നേതാവെന്ന നിലയിലാണ്. രാജ്യത്ത് പാർട്ടി ചിഹ്നം ഒന്ന് നിലനിർത്തി കിട്ടാൻ പെടാപ്പാടു പെടുമ്പോഴാണ് ഭ്രാന്ത് പിടിച്ച പോലെ ഇന്ത്യ സഖ്യത്തിന്റെ നേതാവ് കൂടിയായ രാഹുലിനെതിരെ സി പി എമ്മിന്റെ മുതലാളി ചമയുന്ന പിണറായിയുടെ പ്രസ്താവന എന്നതാണ് രസകരമാവുന്നത്.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

37 mins ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

1 hour ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

2 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

3 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

5 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

6 hours ago