Crime,

മാസപ്പടി, കരുവന്നൂർ അഴിമതിക്കാരെ മുഴുവൻ തുറുങ്കിൽ അടക്കും – നരേന്ദ്ര മോദി

തിരുവനന്തപുരം . കേരള മുഖ്യമന്ത്രി പിണറായി വിജയനും മകളുമായും ബന്ധപ്പെട്ട മാസപ്പടി വിഷയവും കരുവന്നൂരിലെ സി പി എം കൊള്ളയും ഉയർത്തി സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാട്ടാക്കടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി വിഷയമുള്‍പ്പെടെ ഉയര്‍ത്തി. മാസപ്പടി കേസ് പുറംലോകത്തെത്തിയത് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ മൂലമെന്ന് പറഞ്ഞ പ്രധാനമന്ത്രി, അഴിമതി നടത്തിയവരെ എല്ലാം തുറങ്കില്‍ അടക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ സി പി എം നേതാക്കളുടെ പങ്കിനെ പാട്ടി പറഞ്ഞ പ്രധാനമന്ത്രി, കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു. അഴിമതി നടത്തിയവരെ തുറങ്കില്‍ അടയ്‌ക്കും. കേരളത്തെ കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, പത്മനാഭ സ്വാമിയുടെ മണ്ണില്‍ വരാനായതില്‍ സന്തോഷമെന്നും പറയുകയുണ്ടായി. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം ആരംഭിക്കുന്നത്.

ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. വര്‍ക്കല, നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളില്‍ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആര്‍ക്കാണെന്നും മോദി ചോദിക്കുകയുണ്ടായി. ഇന്ന് കേരളത്തില്‍ പലയിടത്തും കുടിവെള്ളം കിട്ടാനില്ല – പ്രധാനമനന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും ഒരു വ്യത്യാസവും ഇല്ല. രണ്ട് പേരും അഴിമതിക്കാരാണെന്നും അഴിമതി നടത്താന്‍ മത്സരിക്കുന്നവരാണെന്നും മോദി കുറ്റപ്പെടുത്തി. രണ്ടു പേരും വികസന വിരോധികളാണെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു.
ഈ നാട്ടിലാണ് നാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും പാദസ്പര്‍ശമുണ്ടായതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

5 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

16 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

17 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

18 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago