Crime,

നവീൻ ദേവി ആര്യ എന്നിവർ മരണം തിരഞ്ഞെടുത്തത്, പ്രളയത്തിന് മുൻപേ അന്യഗൃഹത്തിലെത്താൻ

തിരുവനന്തപുരം . പ്രളയത്തിന് മുൻപേ അന്യഗൃഹത്തിലെത്താ നായിരുന്നു നവീൻ – ദേവി ദമ്പതികളുടെയും സുഹൃത്ത് ആര്യയുടെയും മരണമെന്ന് പോലീസ്. അരുണാചൽ പ്രദേശിലെ മലയാളികളുടെ ദുരൂഹ മരണത്തിൽ അന്വേഷണം അന്തിമ നിഗമനത്തിലെത്തിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ നിധിൻ രാജ് മാധ്യങ്ങളോട് പറഞ്ഞു. പ്രളയത്തിൽ ഭൂമി നശിക്കുന്നതിന് മുമ്പ് അന്യഗ്രഹ ജീവിതത്തിലേക്കെത്താനായിരുന്നു മൂവരും മരണം തിരഞ്ഞെടുത്തത്.

നവീനാണ് ഭാര്യ ദേവിയേയും സുഹൃത്ത് ആര്യയേയും വിചിത്ര വഴിയിലേക്ക് നയിച്ചതെന്നാണ് ഡി സി പി നിധിൻ രാജ് പറയുന്നു. 2014ലാണ് നവീൻ വിചിത്ര വിശ്വാസത്തിലേക്ക് മാറുന്നത്. മരിക്കാനുള്ള തീരുമാനവും ഇയാളുടേത് തന്നെയായിരുന്നു. ഉയർന്ന പ്രദേശത്തുവച്ച് മരിച്ചാൽ വേഗം പുനർജന്മം സാദ്ധ്യമാകുമെന്ന് കരുതിയാണ് അരുണാചൽ പ്രദേശിൽവച്ച് മരിക്കാൻ തീരുമാനിച്ചത്. ഇവരുടെ മരണത്തിലോ ഇത്തരത്തിലുള്ള വിചിത്ര വിശ്വാസത്തിനോ മറ്റാർക്കും പങ്കില്ലെന്നും ഡി സി പി കൂട്ടിച്ചേർത്തു.

വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായരെ (29) നെ മാർച്ച് 27നാണ് കാണാതായത്. യുവതി അദ്ധ്യാപികയാണ്. ആര്യയുടെ വിവാഹം നടക്കാനിരിക്കെ യായിരുന്നു. കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ദേവിയെയും ഭർത്താവിനെയും കാണാനില്ലെന്ന വിവരം പൊലീസ് അറിയുന്നത്.. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. അതിനാൽ ബന്ധുക്കൾ സംശയിച്ചിരുന്നില്ല.

ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ യാണ് മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ പോയതെന്ന് കണ്ടെത്തുന്നത്. മാർച്ച് 27നാണ് മൂവരും അരുണാചലിലേക്ക് പോയത്. ഇറ്റാനഗറിൽ നിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണ് ഇവർ മുറിയെടുക്കുന്നത്. ഇവരെ പുറത്തു കാണാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെ ല്ലുമ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’ എന്ന് എഴുതിയ ആത്മഹത്യാകുറിപ്പും മുറിയിൽ നിന്നും കണ്ടെത്തി.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

6 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

7 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

8 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

11 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

12 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

12 hours ago