Crime,

മാസപ്പടി അന്വേഷണത്തിൽ ഹൈക്കോടതി ഇടപെടില്ല, കർത്ത ഇ ഡിക്ക് മുന്നിൽ ഹാജരാവണം

കൊച്ചി . മാസപ്പടി കേസുമായി ബന്ധപെട്ടു സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയ്‌ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇ ഡി നല്കിയ സമന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയ്‌ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇ ഡി സമന്‍സ് നൽകിയിരുന്നത്.

തിങ്കളാഴ്ച ഹാജരാകാനാണ് കര്‍ത്തയ്‌ക്ക് ഇ ഡി നോട്ടീസ് നൽകിയിരുന്നത്. ജസ്റ്റിസ് ടി.ആര്‍. രവിയാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കെതിരേ നിര്‍ബന്ധിത നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഇ ഡിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ബെഞ്ച് ഇതു രേഖപ്പെടുത്തി. കേസ് മേയ് 22ന് കേസ് വീണ്ടും പരിഗണിക്കും.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഷെഡ്യൂള്‍ ചെയ്ത കുറ്റകൃത്യങ്ങളൊന്നുമില്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ ഇ ഡിക്ക് അധികാരമില്ലെന്നു ഹര്‍ജിക്കാര്‍ കോടതിയിൽ പറഞ്ഞു. മുഴുവന്‍ അന്വേഷണവും നിര്‍ബന്ധിത നടപടികളും സ്റ്റേ ചെയ്യാന്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. ഇ ഡിക്കു മുന്നില്‍ വെള്ളിയാഴ്ച ഹാജരാകാന്‍ അപേക്ഷകരില്‍ ചിലര്‍ക്ക് സമന്‍സ് അയച്ചിരിക്കുന്നത്.

crime-administrator

Recent Posts

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

32 mins ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

11 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

12 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

13 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

16 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

17 hours ago