Crime,

ലഹരിപ്പാർട്ടി നടത്തിയ കേസിൽ നിന്നും പി വി അൻവർ എം എൽ എയെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് ഹൈക്കോടതി

കൊച്ചി . പി.വി. അൻവർ എംഎൽഎയുടെ റിസോർട്ടിൽ ലഹരിപ്പാർട്ടി നടത്തിയ കേസിൽ നിന്നും കെട്ടിട ഉടമയായ പി വി അൻവർ എം എൽ എ യെ ഒഴിവാക്കിയത് എന്ത് കൊണ്ടെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി, അൻവറിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരുമാസത്തിനുള്ളിൽ പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ഹൈ കോടതി നിർദേശം നൽകിയിരിക്കുന്നത്.

2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ മദ്യം പിടികൂടുന്നത്. ലൈസൻസ് ഇല്ലാതെ റിസോർട്ടിൽ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു മദ്യവും അഞ്ച് പേരെയും പിടികൂടുന്നത്. സംഭവത്തിൽ കെട്ടിട ഉടമയായ പി.വി. അൻവറിനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം നൽകി എം എൽ എ യെ രക്ഷിക്കുകയാണ് ഉണ്ടായത്. മലപ്പുറം സ്വദേശിയായ വിവരാവകാശപ്രവർത്തകനാണ് ഇത് ചോദ്യം ചെയ്ത് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിരുന്നത്.

അതേസമയം, പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറി തയ്യാറായില്ല. പിന്നാലെ വിവരാവകാശപ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. രാഷ്ട്രീയ സ്വാധീനത്തിൽ കേസിൽ നിന്ന് അൻവറിനെ ഒഴിവാക്കിയെന്നായിരുന്നു ഹർജിയിലെ വാദം. ഇത് പരിഗണിച്ചാണ് കോടതി ആഭ്യന്തര സെക്രട്ടറിക്ക് പരിശോധിക്കാൻ നിർദേശം നൽകിയത്. ഏത് സാഹചര്യത്തിലാണ് എംഎൽഎയെ കേസിൽ നിന്നും ഒഴിവാക്കിയതെന്ന് പരിശോധിക്കാനാണ് ആഭ്യന്തര സെക്രട്ടറിക്ക് കോടതി നൽകിയ നിർദേശം നൽകിയിരിക്കുന്നത്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

15 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago