Crime,

കേജിരിവാൾ കുടുങ്ങി, മദ്യ നയം എ എ പി തുറുപ്പു ചീട്ടാക്കി പണം വാരി, ചെവി കൊള്ളാതെ കോടതി, സി ബി ഐ അറസ്റ്റ് ഉണ്ടാകുമോ?

ന്യൂഡൽഹി. ഡൽഹി മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹിയിലെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി തയാറായില്ല. വിശ്വാസ്യതയില്ലാതെ രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അവ തങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നും കേജ്‍രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി പറഞ്ഞത്.

ഇക്കാര്യങ്ങൾ ഇമെയിലിൽ അറിയിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. മദ്യനയ കേസിൽ കേജിരിവാളിനെതിരെയും എ എ പിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ നില നിൽക്കെയാണ് കോടതിയുടെ ഈ നിലപാട്. മെയിൽ പരിശോധിച്ചാലേ എപ്പോൾ ലിസ്റ്റ് ചെയ്യാനാകുയെന്ന് പറയാനാകൂ എന്നു ചീഫ് ജസ്റ്റിസ് ഉച്ചയ്ക്കുശേഷം അറിയിക്കുകയാണ് ഉണ്ടായത്. അതേസമയം, കോടതി പിരിയും വരെയും കോടതി ഇത് സംബന്ധിച്ച് ഒരു മറുപടിയും പറഞ്ഞില്ല. ഇതിനിടെ കേജിരിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

ഇനി കോടതി ചേരുന്ന തിങ്കളാഴ്ചയേ ഹർജി പരിഗണിക്കാനിടയുള്ളൂ. അല്ലെങ്കിൽ അവധി ദിവസം പ്രത്യേക ബെഞ്ചിനെ നിയോഗിക്കണം.
ഇതിനിടെ, ആഴ്ചയിൽ 5 തവണ ജയിലിൽ അഭിഭാഷകരെ കാണാൻ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം റൗസ് അവന്യു പ്രത്യേക കോടതി തള്ളുകയുണ്ടായി. നിലവിൽ ആഴ്ചയിൽ 2 തവണ കാണാനാണ് അനുമതിയുള്ളത്.

അതേസമയം, ബിആർഎസ് നേതാവ് കെ.കവിതയെ സിബിഐ അറസ്റ്റു ചെയ്തിരിക്കുന്നത് ഇതിനിടെയാണ്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിലാണ് സി ബി ഐ യുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡിൽ തിഹാറിൽ കഴിയുന്ന ഇവരെ കോടതിയുടെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്ത പിറകെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കവിതയെ സി ബി ഐ അറസ്റ്റ് ചെയ്തതത് കരിമണൽ കുഭകോണവുമായി ബന്ധപ്പെട്ട മാസപ്പടി കേസ് അന്വേഷണം നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായി പിണറായി വിജയൻറെ മകൾ വീണ വിജയനിലും സി പി എം നേതൃത്വത്തിലും ഭീതി ഉണ്ടാക്കിയിട്ടുണ്ട്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

3 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

3 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

4 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

8 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

8 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

9 hours ago