വൈക്കം . വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിലെ വിളക്ക് എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ ആന രണ്ടാം പാപ്പാനെ ചവിട്ടി കൊന്നു. കോട്ടയം ചങ്ങനാശേരി പാത്താമുട്ടം സ്വദേശി അരവിന്ദ് (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. ചങ്ങല ഇടാൻ ശ്രമിക്കുന്നതിനിടെ 2-ാം പാപ്പാനെ മുൻകാലിനു തട്ടിമറിച്ചിട്ട ആന ചവിട്ടി കൊല്ലുകയായിരുന്നു.
വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് അരവിന്ദിനെ ചവിറ്റുന്നത്. ഗുരുതരമായി പരുക്കേറ്റ അരവിന്ദിനെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അരവിന്ദ് ഒരു മാസം മുമ്പാണ് കുഞ്ഞുലക്ഷ്മി എന്ന ആനയുടെ രണ്ടാം പാപ്പാനായി ജോലിയിൽ കയറുന്നത്.
കണ്ണൂര് . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…