Kerala

രാഹുൽ ഗാന്ധി അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചു – സ്മൃതി ഇറാനി

അമേഠിയിലെ ജനങ്ങളെ വഞ്ചിച്ച രാഹുൽ ഗാന്ധി വയനാട്ടിലും അത് ആവർത്തിക്കാൻ ഒരുങ്ങുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 50 വർഷം ഗാന്ധി കുടുംബം ഭരിച്ചിരുന്ന അമേഠിയിൽ നിന്നാണ് താൻ വയനാട്ടിലെത്തിയതെന്ന് പറഞ്ഞ സ്മൃതി ഇറാനി, കൽപ്പറ്റയിൽ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു.

‘നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ അമേഠിയിൽ ആദ്യമായി 4 ലക്ഷം കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ ലഭിച്ചു. 50 വർഷം അവിടെ കോൺഗ്രസ് ഭരിച്ചു, നിരവധി പേർക്ക് വീട് ലഭിച്ചത് മോദി പ്രധാനമന്ത്രിയായ ശേഷമാണ്. ഇപ്പോൾ അവർ വയനാട്ടിലെ ജനങ്ങളെ തങ്ങളുടെ കുടുംബം എന്ന് വിളിക്കുന്നു, കുടുംബത്തിൻ്റെ പേരിൽ കോൺഗ്രസ് അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചു, ഇപ്പോൾ വയനാട്ടിലും അത് ചെയ്യാൻ അവർ ലക്ഷ്യമിടുന്നു,’ സ്മൃതി ഇറാനി പറഞ്ഞു.

ഇന്ത്യാ മുന്നണിയെ വിമർശിച്ച സ്മൃതി ഇറാനി, നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) യിൽ നിന്ന് പിന്തുണ തേടുന്നതിനേയും കോൺഗ്രസിനെ അവർ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി സനാതൻ ധർമ്മത്തിനെതിരെ ശത്രുത സൃഷ്ടിക്കുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

തെരഞ്ഞെടുപ്പിന് പിഎഫ്ഐയുടെ രാഷ്ട്രീയ നേതൃത്വത്തിൻ്റെ പിന്തുണ സ്വീകരിച്ചപ്പോൾ രാഹുൽ ഗാന്ധി ഇന്ത്യൻ ഭരണഘടനയോടുള്ള തൻ്റെ സത്യപ്രതിജ്ഞ തെറ്റിച്ചു. ഡൽഹിയിൽ ആലിംഗനവും കേരളത്തിൽ യാചിക്കുന്നതും എന്ത് കൊണ്ടാണെന്നു വിശദീകരിക്കേണ്ടതുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ രാഷ്ട്രീയം ചെയ്യുമ്പോൾ സനാതന ധർമ്മത്തിനെതിരെ വിരോധം സൃഷ്ടിക്കുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഉത്തരേന്ത്യയിലെ പ്രശസ്തമായ എല്ലാ ക്ഷേത്രങ്ങളിലും പോകണോ? കേന്ദ്രമന്ത്രി ചോദിച്ചു.

പിഎഫ്ഐയുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ കേരളത്തിൽ യുഡിഎഫിന് തെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ സംഘർഷത്തിന് തുടക്കമായത്. ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കിലും 20 സീറ്റുകളിലും യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ അറിയിച്ചു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് നാല് ലക്ഷത്തിലധികം വോട്ടുകൾക്ക് സിപിഐ നേതാവ് പിപി സുനീറിനെ പരാജയപ്പെടുത്തിയാണ് രാഹുൽ ഗാന്ധി വിജയിച്ചത്. എന്നിരുന്നാലും, കോൺഗ്രസിൻ്റെ കോട്ട എന്നറിയപ്പെടുന്ന അമേഠി സീറ്റിൽ രാഹുൽ സ്മൃതി ഇറാനിയോട് തോൽക്കുകയായിരുന്നു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

5 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

6 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

7 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

10 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

11 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

12 hours ago