Crime,

കരുവന്നൂർ തട്ടിപ്പു കേസിൽ സി പി എം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇ ഡി നോട്ടീസ്, കൂടുതൽ നേതാക്കൾക്ക് നോട്ടീസ് ഉണ്ടാവും, അറസ്റ്റുകൾ നടക്കും, വിഷമവൃത്തത്തിൽ സി പി എം

കരുവന്നൂർ തട്ടിപ്പു കേസിൽ തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഇതോടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ബുധനാഴ്ച ഹാജരാകാനാണ് നിർദേശം. രണ്ടാംഘട്ട അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഇപ്പോൾ ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.
കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.

അതേസമയംസമൻസ് കിട്ടിയിട്ടില്ലെന്ന് എം എം വർഗീസ് പ്രതികരിക്കുകയുണ്ടായി. പാർട്ടിയുമായി ആലോചിച്ച ശേഷമേ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ തീരുമാനം എടുക്കുവെന്ന് എം എം വർഗീസ് പറഞ്ഞിട്ടുണ്ട്. കരുവന്നൂർ കേസിൽ നേരത്തെ മൂന്നു തവണ എംഎം വർ​ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പാർട്ടിയുടെ അറിവോടുകൂടിയാണ് ബിനാമി അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കൾ ഇടപെടൽ നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തിയിരുന്നത്. എങ്ങനെയാണ് അക്കൗണ്ടുകൾ ബാങ്കിലെത്തിയതെന്നും ഈ ഫണ്ടുകൾ വഴി ഏതെങ്കിലും തരത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ ഇഡി പരിശോധിച്ചുവരുകയാണ്.

‍കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇഡി സമ‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് എംഎം വർ‌​ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. കേസിൽ കൂടുതൽ നേതാക്കളെ നോട്ടീസ് നൽകി വിളിച്ചുവരുത്തിയേക്കുമെന്നും അറസ്റ്റുകൾ ഉണ്ടാകുമെന്നും സൂചനകൾ ഉണ്ട്.

സിപിഎമ്മിൻറെ രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും, റിസർവ് ബാങ്കിനും ഇഡി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. കരുവന്നൂരിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നേരിട്ട് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. അഞ്ച് രഹസ്യ അക്കൗണ്ടുകൾ പാർട്ടിക്ക് കരുവന്നൂർ ബാങ്കിലുണ്ട്. അക്കൗണ്ടുകൾ തുടങ്ങണമെങ്കിൽ ബാങ്കിൽ അംഗത്വം എടുക്കണമെന്ന ബാങ്ക് ബൈലോയും സഹകരണ നിയമവും പാലിച്ചിട്ടില്ല എന്നതും വ്യക്തമാണ്.

ഉന്നത സിപിഎം നേതാക്കൾ ആണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഈ അക്കൗണ്ടുകൾ സംബന്ധിച്ച ഒരു വിവരവും ഓഡിറ്റ് രേഖകളിൽ ഇല്ലെന്നും ഇഡി ചൂണ്ടിക്കായിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ 17 ഏരിയ കമ്മിറ്റികളുടെ കീഴിൽ 25 അക്കൗണ്ടുകൾ വിവിധ സഹകരണ ബാങ്കുകളിലായി സിപിഎമ്മിനുണ്ട്. എന്നാൽ ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കഴിഞ്ഞ മാർച്ചിൽ ഓഡിറ്റ് ചെയ്ത കണക്കുകളില്ല.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

1 hour ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

2 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

3 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

13 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

14 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

15 hours ago