മൂവാറ്റുപുഴ . മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്.
ഞായറാഴ്ച വെകിട്ട് മൂന്നുമണിയോടെയാണ് സംഭവം. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തുമ്പോഴായിരുന്നു അക്രമണം.
ആശുപത്രിയിൽ എത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. എന്ത് വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമുണ്ടായതെന്നത് വ്യക്തമല്ല. ഇരുവരും വിവാഹിതരാണ്. നേരത്തെ അയൽവാസികളായിരുന്നു ഇരുവരും. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പൊലീസ് ഇയാളെ പിടികൂടി.
കണ്ണൂര് . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…