India

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് നൽകിയതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി . തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ സംഭവത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. കച്ചത്തീവിനെ കോൺഗ്രസ് നിസ്സാരമായി വിട്ടുകൊടുക്കുകയായിരുന്നു – പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ‘കച്ചത്തീവിനെ എത്ര നിസാരമായാണ് കോൺഗ്രസ് വിട്ടുകൊടുത്തത്, കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇന്ത്യൻ ജനതയുടെ മനസ്സിൽ വീണ്ടും ഉറപ്പിക്കുന്നതാണ് ഈ സംഭവം’ ’മോദി എക്സിൽ കുറിച്ചു.

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈക്ക് ലഭിച്ച വിവരാവ കാശ മറുപടിയുടെ അടിസ്ഥാനത്തിൽ ഒരു ദേശീയ മാധ്യമം തയ്യാറാക്കിയ റിപ്പോർട്ട് പങ്കുവച്ചുകൊണ്ടാണ് മോദി കോൺഗ്രസിനെ തിരെ ആഞ്ഞടിച്ചത്. റിപ്പോർട്ട് കണ്ണുതുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്ന തുമാണെന്നാണ് മോദി വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ 75 വർഷമായി ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താല്പര്യങ്ങളും ദുർബലപ്പെടുത്തുന്ന തരത്തിലാണ് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ – മോദി പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ മത്സ്യ സമ്പത്തുകുറയുമ്പോൾ തമിഴ്നാട്ടിൽ നിന്ന് മത്സ്യത്തൊഴിവാളികൾ മീൻ പിടിക്കാൻ പോകുന്ന സ്ഥലമായിരുന്നു കച്ചത്തീവ്. അന്താരാഷ്ട്ര രേഖ മറികടന്ന് മത്സ്യബന്ധനത്തിന് വരുന്ന തൊഴിലാളികളെ ശ്രീലങ്ക തട​ഞ്ഞുവയ്ക്കുന്നത് പതിവാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ദ്വീപ് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നേരത്തേ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നതാണ്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

55 mins ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

2 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

3 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

6 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

7 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

7 hours ago