India

അരുണാചല്‍പ്രദേശിൽ 6 ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയം കണ്ടു

ന്യൂ ഡൽഹി . ലോക് സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന അരുണാചല്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് മുന്‍പേ ബിജെപി മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ 6 ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. എതിരാളികള്‍ ഇല്ലാത്തതിനാലാണ് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ അഞ്ച് പേര്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്.

നാമനിര്‍ദേശപത്രികകളുടെ പരിശോധന മാര്‍ച്ച് 28 വ്യാഴാഴ്ച അവസാനിച്ചിരുന്നു. അപ്പോഴാണ് അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മാത്രമേ മത്സരരംഗത്തുള്ളൂ എന്നറിയാനായത്. അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസോ മറ്റ് എതിര്‍പാര്‍ട്ടികളോ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നില്ല.

മുക്തോ നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവിനെതിരെ ഒരു പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. സാഗലി സീറ്റില്‍ തെചി റോട്ടു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. താലി സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജികെ ടാകോയും എതിരില്ലാതെ ജയിച്ചു. താലിഹ സീറ്റില്‍ ബിജെപിയുടെ ന്യാതോ ദുകത്തിനെതിരെ മറ്റൊരു സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല. റോയിംഗ് സീറ്റില്‍ മുച്ചു മിതിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

60 നിയമസഭാ സീറ്റുകളിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. 2019ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 60ല്‍ 41 സീറ്റുകളില്‍ വിജയം നേടിയിരുന്നു. അന്ന് പേമ ഖണ്ഡു ബിജെപി മുഖ്യമന്ത്രിയായി. 2016ല്‍ പേമ ഖണ്ഡു കോണ്‍ഗ്രസായിരുന്നു. അദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അവിടെ നിന്നും അദ്ദേഹം ബിജെപിയിലേക്ക് ചേരുകയായിരുന്നു. ഈയിടെ രണ്ട് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) എംഎല്‍എമാരും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഏപ്രില്‍ 19നാണ് അരുണാചല്‍ പ്രദേശിലെ രണ്ട് ലോക് സഭാ സീറ്റുകളിലേക്കും 60 നിയമസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ലോക് സഭാ സീറ്റുകളിലേക്ക് 15 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.

crime-administrator

Recent Posts

സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി . യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന യാത്രക്കാരെ വലച്ച് സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ടു എയർ ഇന്ത്യ എക്സ്പ്രസ്. അപ്രതീക്ഷിത…

52 mins ago

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

14 hours ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

15 hours ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

16 hours ago

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

19 hours ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

19 hours ago