Kerala

ഗവർണർ വീണ്ടും ഗോൾ അടിച്ചു, ഓപ്പൺ സർവകലാശാല വി സി യെ തൂക്കിയെറിഞ്ഞു

തിരുവന്തപുരം . ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ സി പി എമ്മും പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദുവും ചേർന്ന് കസേരയിട്ട് പ്രതിഷ്ഠിച്ചിരുന്ന വിസി പി.എം. മുബാറക് പാഷയെ തൂക്കിയെറിഞ്ഞു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻ വി സി വിസി പി.എം. മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു. കുസാറ്റ് അധ്യാപകൻ ഡോ. വി.പി. ജയദിരാജാണ് പുതിയ വിസി. ഇദ്ദേഹത്തിന്‍റെ യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ കോടതി തീരുമാനം പ്രകാരം തുടര്‍ നിലപാട് രാജ്ഭവൻ സ്വീകരിക്കും.

ഓപ്പൺ സർവകലാശാല വിസി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ ആദ്യം സ്വീകരിച്ചിരുന്നില്ല. യുജിസിയുടെ അഭിപ്രായം തേടിയ ശേഷമാണ് രാജി ഗവർണർ സ്വീകരിച്ചത്. കോടതി നിർദേശ പ്രകാരം ഓപ്പൺ, ഡിജിറ്റൽ, കാലിക്കറ്റ്, സംസ്കൃത സർവകശാല വിസിമാരുമായി ഗവർണർ ഹിയറിങ് നടത്തിയെങ്കിലും വേണ്ടത്ര യോഗ്യത ഇല്ലാഞ്ഞതിനാൽ ഓപ്പൺ സർവകലാശാല വിസി പങ്കെടുക്കാൻ കൂട്ടാക്കിയിരുന്നില്ല.

വിസി നിയമനത്തിന്‍റെ സേർച്ച്‌ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും, വിസിയെ നിയമിക്കാൻ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും, വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാക്കാനുള്ള കാരണമായി ഗവർണറുടെ നോട്ടീസിൽ പറയുന്നത്. 4 വിസിമാരും അയോഗ്യരാണെന്നാണ് ഹിയറിങ്ങിനു ശേഷം ഉണ്ടായ ഗവർണറുടെ നിലപാട്. യുജിസി റഗുലേഷൻ പ്രകാരമുള്ള മാനദണ്ഡപ്രകാരമല്ല വിസിമാരുടെ നിയമനമെന്നാണ് യുജിസി പ്രതിനിധി ഹിയറങ്ങിൽ നിലപാട് എടുക്കുകയായിരുന്നു.

ആദ്യ വിസി എന്ന നിലയ്ക്ക് സർക്കാരിന് നേരിട്ട് നിയമിക്കാമെന്ന പഴുതാന് വകുപ്പ് മന്ത്രിയും സർക്കാരും ഉപയോഗപ്പെടുത്താൻ ശ്രമിച്ചത്. ഹിയറിങിനുശേഷം രണ്ട് വൈസ് ചാൻസർമാരെകൂടി പുറത്താക്കാൻ ഗവർണർ തീരുമാനിച്ചിരുന്നു. കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെയാണ് പുറത്താക്കിയത്. യുജിസി മാനദണ്ഡലങ്ങൾക്ക് വിരുദ്ധമായി ഇവരെ നിയമിച്ചതിനാലാണ് ഗവർണറുടെ നടപടി ഉണ്ടായിരിക്കുന്നത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

4 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

5 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

6 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

9 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

10 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

10 hours ago