Crime,

ബംഗ്ലാദേശി ഭീകരരുടെ വിളനിലമായോ കേരളം? ഈ ഭീകരരെ കൂട്ടി വന്നു വോട്ടർ ഐ ഡിയും ആധാറുമൊക്കെ കൊടുക്കുന്നവരുടെ ലക്ഷ്യമെന്ത്?

തിരുവനന്തപുരം .കേരളത്തിലെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ വഴി ബംഗ്ലാദേശിലേക്കും പാകിസ്ഥാനിലേക്കും ഫോണ്‍ വിളികളും ചാരപ്രവര്‍ത്തനവും ഭീകരവാദ പ്രവർത്തനങ്ങളും നടക്കുന്നു. കേരളത്തില്‍ നിന്ന് സമാന്തര എക്‌സ്‌ചേഞ്ചുകളുടെ നിയമവിരുദ്ധ കോളുകള്‍ നടത്തിയതിലധികവും ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ കുടിയേറിയ ബംഗ്ലാദേശികലാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

സംസ്ഥാനത്തെ 4 പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 20 സമാന്തര ടെലിഫോണ്‍ എക്‌ചേഞ്ച് കേസുകളിലെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ എന്‍ഐഎക്ക് കൈമാറിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കുന്നതോടെ എന്‍ഐഎ ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആരംഭിക്കുന്നത്.

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള ഫോണ്‍ കോളുകള്‍ കൂടുതലായും നടന്നിട്ടുള്ളത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും, ചാരപ്രവര്‍ത്തനങ്ങള്‍ക്കുമാണെന്ന് ഐബി നേരത്തെ കണ്ടെത്തിയിരുന്നതാണ്. പാകിസ്ഥാനിലേക്ക് വിളിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരുന്നു.

പാക് ചാരസംഘടനയായ ഐഎസ്‌ഐക്കായി പ്രവര്‍ത്തിക്കുന്നവര്‍ കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകളിലും പ്രവർത്തിച്ചു വരുകയാണ്. ബംഗാളികളെന്ന പേരില്‍ രാജ്യത്ത് അനധികൃതമായി കുടിയേറി താമസിക്കുന്നവരുടെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു വരുകയാണ്. കേരളം ഭരിക്കുന്ന പ്രമുഖ രാഷ്ട്രീയപാര്ടിയുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെ ഇടനിലക്കാരായി കേരളത്തിൽ എത്തിച്ചതെന്നാണ് വിവരം. പ്ലൈ വുഡ് കമ്പനികളിലും ഹോട്ടലുകളിലും ജോലിക്കെന്നു പറഞ്ഞു കൊണ്ടുവന്നിരിക്കുന്ന ഇവർക്ക് ആധാർ, വോട്ടർ ഐ ഡി കാർഡുകൾ ഇടനിലക്കാർ തരപ്പെടുത്തി കൊടുത്തിട്ടുമുണ്ട്.

സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ വഴി ബംഗ്ലാദേശിലുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിരുന്ന ഇവരില്‍ ചിലര്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലൂടെ നടത്തിയ ഫോണ്‍കോളു കളാണ് ദുരൂഹത ഉണ്ടാക്കിയിരിക്കുന്നത്. സിമ്മിലും, മൊബൈല്‍ ഫോണിലും ഹോട്ട്‌സ്‌പോട്ട് ഷെയര്‍ ചെയ്ത് കൂടുതല്‍ പേര്‍ ഒരേ സമയം നാട്ടിലേക്ക് വിളിക്കുകയാണ് പതിവ്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ ഭീകരവാദ ബന്ധത്തില്‍ അന്വേഷണം ഏറ്റെടുക്കുന്ന എന്‍ഐഎ പോലീസിന്റെയും, സൈബര്‍ ക്രൈം വിങ്ങിന്റെയും റിപ്പോര്‍ട്ടുകള്‍ കൂടി അടിസ്ഥാനമാക്കി അന്വേഷണം നടത്തുകയാണ് ഇപ്പോൾ. ഇത്തരം എക്‌സ്‌ചേഞ്ചുകള്‍ രാജ്യത്ത് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ പാക് ചാരസംഘടന ഒരുക്കി നല്‍കുന്നുണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരങ്ങളിൽ പറയുന്നത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

10 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

11 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

12 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

15 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

16 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

16 hours ago