Kerala

സിദ്ധാർത്ഥിന്റെ കുടുംബത്തെ പിണറായി ചതിച്ചു, ഞെട്ടിക്കുന്ന കള്ളക്കളി പുറത്ത്, സി ബി ഐക്ക് കേസ് കൈമാറി എന്ന് പറഞ്ഞു പിണറായി സിദ്ധാർത്ഥിന്റെ കുടുംബത്തെയും കേരള ജനതയെയും പറ്റിച്ചു

തിരുവനന്തപുരം . സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസ് സി ബി ഐ ക്ക് കൈമാറി എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധാർത്ഥിന്റെ കുടുംബത്തെയും കേരള ജനതയെയും ഒന്നടങ്കം കബളിപ്പിച്ചു. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥി ന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസ് ഇതുവരെ സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ആണ് വെളിപ്പെടുത്തി യിരിക്കുന്നത്. കേന്ദ്ര മന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ ഇത് സംബന്ധിച്ച് അന്വേഷിച്ച ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തി യിട്ടുള്ളത്.

കേസ് ഫയൽ സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂ റിനുള്ളിൽ റഫർ ചെയ്യേണ്ടതായിരുന്നു. മാത്രമല്ല അന്വേഷണം കൈമാറുന്നതിനു മുൻപു തന്നെ എന്തിനാണ് വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കേസിനെ തട്ടിക്കളിക്കാൻ അനുവദിക്കില്ല. ഉടൻ തന്നെ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കു മോ എന്ന് സംശയിച്ച് രാജീവ് ചന്ദ്രശേഖറിനോട് സഹായം തേടിയാണ് സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ് എത്തുന്നത്. കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്‍റെ വാമൂടിക്കെട്ടാനാണോ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സംശയമുണ്ടെന്നും സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ് പറഞ്ഞിരുന്നു.

സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ സമീപിച്ചതിനു പിന്നാലെ തന്നെ ഈ മാസം ആദ്യം മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതോടെ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം നിലക്കുകയാണ് ഉണ്ടായത്. എന്നാൽ ഇത് വരെ സിബിഐക്ക് ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ കൈമാറിയിട്ടില്ല. കേസ് ഏറ്റെടുക്കണമോയെന്ന കാര്യം സിബിഐയാണ് തീരുമാനിക്കേണ്ടതെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.

crime-administrator

Recent Posts

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

39 mins ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

53 mins ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

1 hour ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

4 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

5 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

5 hours ago