Crime,

കെജ്രിവാൾ ഡൽഹി മദ്യ അഴിമതിക്കേസിലെ പ്രധാന ഗൂഢാലോചനക്കാരൻ, കസ്റ്റഡിയിൽ ഇരുന്ന് ആദ്യ ഫയൽ ഒപ്പു വെച്ചു

ഡൽഹി മദ്യ അഴിമതിക്കേസിലെ പ്രധാന ഗൂഢാലോചനക്കാരൻ കെജ്രിവാളാണെന്ന് ഇഡി കോടതിയിൽ. ‘ഞാൻ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. ആവശ്യമെങ്കിൽ ഞാൻ സർക്കാരിനെ ജയിലിൽ നിന്ന് നയിക്കും’ ഇ ഡി കസ്റ്റഡിയിൽ അരവിന്ദ് കെജ്രിവാൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഞായറാഴ്ച ഇഡി കസ്റ്റഡിയിൽ ഇരുന്നു തൻ്റെ ജോലി നിർവ്വഹിക്കു കയാണ് കെജ്രിവാൾ. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കില്ലെന്നും സർക്കാരിനെ ജയിലിനുള്ളിൽ നിന്ന് നയിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. ജില്ലാ കോടതി ആറ് ദിവസത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.

ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി വ്യാപക പ്രതിഷേധത്തിലേയ്ക്ക് നീങ്ങിയിരിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ ഡൽഹി പോലീസ് ഞായറാഴ്ച തലസ്ഥാനത്ത് സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചു.

ഡൽഹി കോടതിയിൽ മൂന്ന് മണിക്കൂർ നീണ്ട വാദത്തിന് പിറകെ പ്രത്യേക ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ മാർച്ച് 28 വരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ വിടുകയായിരുന്നു. കേസിൽ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അപേക്ഷയിലാണ് കോടതി ഉത്തരവ് ഉണ്ടാവുന്നത്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

44 mins ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

11 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

12 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

13 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

24 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago