India

ഗവർണർ പദവി എടുത്തുകളയുമെന്ന നടക്കാത്ത പ്രഖ്യാപനങ്ങളടങ്ങിയ പ്രകടനപത്രികയുമായി ഡിഎംകെ

ചെന്നൈ . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗവർണർ പദവി എടുത്തുകളയുമെന്ന നടക്കാത്ത പ്രഖ്യാപനങ്ങളടങ്ങിയ പ്രകടനപത്രികയുമായി ഡിഎംകെ. ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നു. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് പ്രകടനപത്രികയിൽ പറയുന്ന മറ്റ് പ്രധാന വാദ്ഗാനങ്ങളായുള്ളത്.

ഇൻഡി മുന്നണി വിജയിച്ചാൽ, പെട്രോൾ വില 75 രൂപയും ഡീസൽ വില 65ഉം രൂപയായി കുറയ്‌ക്കും. യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ല. പ്രകടനപത്രികയ്‌ക്കൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്ത് വിട്ടത്.

ഡി എം കെ യുടെ വാഗ്ദാനങ്ങൾ ഇങ്ങനെ: സിഎഎ റദ്ദാക്കും, ജാതി സെൻസസ് നടപ്പാക്കും, സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകുന്ന വിധത്തിൽ നിയമങ്ങൾ മാറ്റും, ഗവർണർ നിയമനം സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രം, സുപ്രീം കോടതി ബഞ്ച് തമിഴ് നാട്ടിൽ, പുതുച്ചേരിയ്‌ക്ക് സ്വതന്ത്ര സംസ്ഥാന പദവി, കേന്ദ്രസർക്കാർ ഓഫിസുകളിൽ തമിഴ് ഭാഷ, ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകും, രാജ്യത്തെ സ്കൂളുകളിൽ പ്രഭാത ഭക്ഷണം, തമിഴ് നാട്ടിനെ നീറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കും, വനിതാ സ്വയം സഹായ സംഘങ്ങൾക്ക് പത്ത് ലക്ഷം രൂപ വായ്പ, ടോൾ പ്ളാസകൾ പൂർണമായും ഒഴിവാക്കും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റദ്ദാക്കും, രാജ്യത്തെ മുഴുവൻ വിദ്യഭ്യാസ വായ്പകളും എഴുതിത്തള്ളും, പെട്രോൾ, ഡീസൽ, പാചകവാതവ വില കുറയ്‌ക്കും, പെട്രോൾ 75, ഡീസൽ 65, പാചകവാതകം 500 ആക്കും, തൊഴിലുറപ്പ് ദിനങ്ങൾ 150 ആക്കി ഉയർത്തും, കൂലി 400 രൂപയാക്കും, സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

8 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

9 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

10 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

20 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

21 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

22 hours ago