Kerala

മോദിയുടെ ഇന്ത്യയില്‍ മതേതരത്വം തകര്‍ന്നിട്ടില്ല – ഷെഹ്ല റഷീദ്, ജെഎന്‍യു സമരത്തിലെ തീപ്പൊരിക്കാരി ഷെഹ്ല പറയുന്നത് ഒന്ന് കേൾക്കണം

ന്യൂ ഡൽഹി . മോദി ഭരിക്കുന്ന ഇന്ത്യയില്‍ മതേതരത്വം തകര്‍ന്നിട്ടി ല്ലെന്ന് ഷെഹ് ല റഷീദ്. സിഎഎയ്‌ക്കും എന്‍ആര്‍സി യ്‌ക്കും കശ്മീര്‍ പ്രത്യേകപദവി എടുത്തുകളഞ്ഞതി നെതിരെയും ഒരു കാലത്ത് പടനയിച്ച ഷെഹ്ല റഷീദ് ഇപ്പോള്‍ മോദിയും അമിത് ഷായും ഇന്ത്യയില്‍ നടത്തുന്ന വികസനപ്രവര്‍ ത്തനങ്ങളെ പിന്തുണയ്‌ക്കുന്ന നേതാവായിരിക്കുന്നു. ഇന്ത്യാ ടുഡേ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രത്യേകസമ്മേ ളനത്തിലാണ് ഷെഹ്ല റഷീദ് വീണ്ടും മോദിയുടെ ഭരണത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോള്‍ ഇസ്ലാമിലേതുള്‍പ്പെടെ എല്ലാ പ്രാര്‍ത്ഥനകളും അവിടെ മുഴങ്ങി. ഇന്ത്യയിലെ പ്രധാനമന്ത്രിയായ വ്യക്തി എന്തിനാണ് താന്‍ ഹിന്ദുവാണ് എന്നതില്‍ അഭിമാനിക്കാതിരിക്കണം. ഞാന്‍ മുസ്ലിം എന്ന നിലയില്‍ അഭിമാനിക്കുന്നതുപോലെതന്നെയാണ് അത്. – ഷെഹ്ല റഷീദ് പറഞ്ഞിരിക്കുന്നു.

മതേതരത്വം എന്നത് എല്ലാവരെയും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുക എന്നാണ്. മുസ്ലിം ക്രിക്കറ്റ് താരത്തിന് ഈയിടെ അര്‍ജ്ജുന അവാര്‍ഡ് കിട്ടി. ഒരു മുസ്ലിം വിദ്യാഭ്യാസ വിചക്ഷണന് ഈയിടെ പത്മശ്രീ കിട്ടി. ചന്ദ്രയാന്‍, ആദിത്യ തുടങ്ങിയ പദ്ധതികളുടെ ചുക്കാന്‍ പിടിക്കുന്നത് ഒരു മുസ്ലിം വനിതയാണെന്ന് ഓർക്കണം.

മതേതരത്വം എന്നത് ഭരണകൂടം അഥവാ സര്‍ക്കാര്‍ ആരോടെങ്കിലും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാട്ടാതിരിക്കലാണ്. മതപരമായ വേര്‍തിരിവിനപ്പുറം എങ്ങിനെ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം എന്ന് ചിന്ത ഉണ്ടാകലാണ് മതേതരത്വം. നമ്മള്‍ നമ്മെ തന്നെ ഉയര്‍ത്തുമ്പോള്‍ നമ്മള്‍ നമ്മുടെ സമുദായത്തേയും നമ്മുടെ സമൂഹത്തേയുമാണ് ഉയര്‍ത്തുന്നത്.- ഷെഹ്ല റഷീദ് പറയുന്നു. ആരാണ് ഷെഹ്ല റഷീദ്?

പണ്ട് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്‍റായിരുന്ന ഷെഹ്ല റഷീദ് ഇടത് നേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരോടൊപ്പമാണ് മോദി സര്‍ക്കാരിനെതിരെ തീപ്പൊരി സമരം നയിക്കുന്നത്. അതില്‍ ഉമര്‍ ഖാലിദ് ഇപ്പോഴും യുഎപിഎ പ്രകാരം ജയിലില്‍ കഴിയുകയാണ്. കനയ്യ കുമാറാകട്ടെ ആദ്യം സിപിഐയില്‍ ആയിരുന്നുവെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയുണ്ടായി.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

56 mins ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

1 hour ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

4 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

14 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

15 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

15 hours ago