കണ്ണൂര്‍ . കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം ഉന്നയിച്ച് എസ് എഫ് ഐ ക്കാർ ഇടിമുറിയിൽ മർദ്ദിച്ച പിന്നാലെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി പിഎന്‍ ഷാജിയുടെ മരണത്തിനു കാരണക്കാര്‍ എസ്എഫ്ഐ ആണെന്ന് കെപിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെസുധാകരന്.
എസ്എഫ്ഐ ആവശ്യപ്പെട്ട ആളുകള്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നല്‍കാത്തതിന് അവര്‍ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് കാരണമായതെന്ന് സുധാകരന് പറഞ്ഞു. ഷാജിയുടെ കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് സുധാകരന്റെ പ്രതികരണം. ബുധനാഴ്ച വൈകിട്ടാണു ഷാജിയെ കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഷാജിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകള്‍ നടക്കും
‘ഈ പാവം മനുഷ്യന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണ്. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ അവര്‍ പറഞ്ഞ ആളുകള്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഷാജി അത് നിഷേധിച്ചുവെന്നാണ് പറയുന്നത്. ഞാന്‍ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന അധ്യാപകരെ വിളിച്ചു. ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു മാത്രമല്ല, നിഷ്പക്ഷമായി പെരുമാറുന്ന യാളാണ് ഷാജിയെന്ന് അവരും പറഞ്ഞു. അദ്ദേഹത്തെക്കുറിച്ച് ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്. ഈ പരാതി എസ്എഫ്ഐക്കാര്‍ ഉണ്ടാക്കിയതാണ്’ സുധാകന് പറഞ്ഞു.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…