Kerala

ഇ പി ജയരാജൻ BJP യിലേക്കോ? LDF കൺവീനർ സ്ഥാനമൊഴിയുന്നോ?

കേരളത്തിലെ BJP സ്ഥാനാർത്ഥികളിൽ ചില മികച്ച സ്ഥാനാർത്ഥി കളുണ്ടെന്നും, അതിലൊന്നാണ് തിരുവനന്തപുരത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനെന്നും EP ജയരാജൻ. ഈ രാജീവ് ചന്ദ്രശേഖരനാണ് EP ജയരാജന്റെ വിവാദ റിസോർട്ട് വാങ്ങിയത്. ഇതോടെ EP ജയരാജൻ LDF കൺവീനറാണോ അതോ BJP-CPM കൺവീനറാണോ? എന്ന ചോദ്യം ശക്തമാകുകയാണ്.

കേരളത്തിൽ പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാർഥികളാണ് ഉള്ളതെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ വാക്കുകൾ . തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർഥികളാണ് മത്സരിക്കു ന്നത്. അതുകൊണ്ടാണ് ഇവിടുത്തെ പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലാകുന്നത്. കേരളത്തിൽ കോൺഗ്രസ് പ്രബല ശക്തിയല്ലാതായി മാറിയതാണ് മത്സരചിത്രം മാറാൻ കാരണമെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.

‘എല്ലാ സ്ഥലത്തും ബിജെപിയുടേത് നല്ല സ്ഥാനാർഥികളാണ്. തിരുവനന്തപുരത്ത് അവർ കേന്ദ്രമന്ത്രിയെയാണ് മത്സരിപ്പിക്കുന്നത്. ആറ്റിങ്ങലിലും കേന്ദ്രമന്ത്രിയാണ് മത്സരിക്കുന്നത്. അതുപോലെ തന്നെ മറ്റു പല മണ്ഡലങ്ങളിലും നല്ല സ്ഥാനാർഥികളാണ്. തൃശൂർ എടുത്താൽ സുരേഷ് ഗോപിയുണ്ട്. സുരേഷ് ഗോപി പക്ഷേ, അവിടെ ജയിച്ചുവരാനുള്ള സാധ്യതയൊന്നുമില്ല. അദ്ദേഹം തന്നെ സ്വമേധയാ ജനങ്ങളുടെ മുന്നിൽ ചെറുതായിപ്പോയി. സിനിമയും രാഷ്ട്രീയവും രണ്ടാണ്.

സിനിമയാണ് രാഷ്ട്രീയമെന്ന് ധരിച്ചുപോയാൽ അബദ്ധം സംഭവി ക്കും. അദ്ദേഹത്തിന് അങ്ങനെയൊരു ധാരണ ഉണ്ടായെന്നാണ് എനിക്കു തോന്നുന്നത്. അവർ നിർത്തിയിരിക്കുന്ന സ്ഥാനാർഥികളിൽ പലരും പ്രമുഖ നേതാക്കളാണ്. കോഴിക്കോട്ട് എം.ടി. രമേശുണ്ട്. അവർ ഇത്തരത്തിൽ കരുത്തരായ സ്ഥാനാർഥികളെ നിർത്തി മത്സരിക്കുന്നു. കോൺഗ്രസിൽനിന്ന് കൂടുതൽ കൂടുതൽ ആളുകൾ പോയിക്കൊണ്ടി രിക്കുന്നു. കോൺഗ്രസിലാണ് അവർ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ നേതാക്കളാണെങ്കിലും പടിപടിയായി പോകുന്നു.

രാഹുൽ ഗാന്ധിക്ക് കേരളത്തിന്റെ പുറത്ത് എവിടെയെങ്കിലും പോയി മത്സരിക്കാൻ ധൈര്യമുണ്ടോ? പാർട്ടിയെ നയിക്കേണ്ട കെ.സി.വേണു ഗോപാൽ അവിടെനിന്ന് വന്ന് ഇവിടെയൊരു പാർലമെന്റ് സീറ്റിൽ മത്സരിക്കുകയല്ലേ? ഇതിൽ നിന്നെല്ലാം എന്താണ് മനസ്സിലാക്കേണ്ടത്? അവരുടെ ദേശീയ നേതൃത്വം ദുർബലമാകുകയാണ്. സംസ്ഥാനങ്ങളി ലൊക്കെ ആളുകൾ ഒഴുകി മറ്റു പാർട്ടികളിലേക്കു പോവുകയാണ്.

ബിജെപിയാകട്ടെ, കേന്ദ്രഭരണം ഉപയോഗിച്ചുകൊണ്ട് ജനങ്ങൾക്കു നേരെ യുദ്ധമാണ്. ആ ബിജെപിയെ പ്രതിരോധിക്കാനും ഇന്ത്യയിൽ ബിജെപി ഭരണം അവസാനിപ്പിക്കാനും ഇടതുപക്ഷത്തിന്റെ കരുത്തു വേണം. അതുകൊണ്ട് കോൺഗ്രസിന്റെ പിന്നിൽ അണിനിരക്കു ന്നവർ ഇടതുപക്ഷത്തെയാണ് സഹായിക്കേണ്ടത്. ഇടതുപക്ഷമാണ് ജയിക്കേണ്ടത്. ഇടതുപക്ഷം ജയിച്ചാൽ മാത്രമേ ബിജെപിയെ പ്രതിരോധിക്കാൻ കഴിയൂ.’ – ജയരാജൻ പറഞ്ഞു.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

7 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

8 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

9 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

10 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

10 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

10 hours ago