Crime,

‘ഷഡ്ഢി’ രാജു ഒടുവിൽ സുപ്രീം കോടതിയിൽ കുടുങ്ങി, രക്ഷിച്ച പിണറായി സർക്കാരും പെട്ടു

ന്യൂഡൽഹി. മുൻ മന്ത്രി ആൻറണി രാജുവിനെതിരായ തൊണ്ടി മുതൽ കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ പിണറായി സർക്കാർ കുടുങ്ങി. സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ നിന്നു രൂക്ഷ വിമർശനം ആണ് കേൾക്കേണ്ടി വന്നത്. കേസിൽ മുൻ മന്ത്രി രാജുവിനെ രക്ഷിച്ച പിണറായി സർക്കാർ മറുപടി നൽകാത്തതിനു കോടതിയുടെ കടുത്ത വിമർശനം ആണ് ഉണ്ടായത്.

കേസിൽ സംസ്ഥാന സർക്കാ‍ർ മറുപടി നല്കാത്തത് ഗൗരവതരമാ ണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാ‍‌‌‌ർ രാജേഷ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു. പ്രതിയുമായി സർക്കാർ ഒത്തുകളിക്കുകയാണോ എന്ന് പോലും കോടതി ചോദിച്ചു. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നല്കാനുള്ളതെന്നും കോടതി ചോദിക്കുകയുണ്ടായി. സത്യവാങ്മൂലം നല്കാൻ കേരളത്തിന് കോടതി കർശനം നിർദ്ദേശം നൽകി.

വിദേശി ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ തൊണ്ടിമുതലായ അടിവസ്ത്രത്തിന്റെ വലിപ്പം കുറച്ച് മജിസ്ട്രേറ്റ് കോടതിയിൽ മാറ്റി നല്കി തെളിവ് നശിപ്പിച്ചെന്നാണ് ആൻറണി രാജുവിനെതിരായ കേസ്. പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് എതിരെയാണ് ആൻറണി രാജു സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത്. കഴിഞ്ഞ നവംബറിൽ നിർദ്ദേശം നൽകിയിട്ടും കേരളം ഇതുവരെ മറുപടി നല്കാത്തതാണ് കോടതിയെ ചൊടിപ്പിക്കാൻ ഇടയാക്കിയത്.

1994-ല്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസാണിത്. 16 വര്‍ഷമായി വിചാരണ വൈകിയ കേസില്‍ മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കോടതി ഇടപെടല്‍ അന്ന് പോലും ഉണ്ടാവുന്നത്. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലി യക്കാരനായ ആന്‍ഡ്രൂ സാല്‍വദേര്‍ സര്‍വലിയെ 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടുകയായിരുന്നു. തുടർന്ന് കോടതി 10 ലക്ഷം രൂപ പിഴയും ഒരുവര്‍ഷം തടവും അയാൾക്ക് ശിക്ഷ വിധിച്ചു. അന്ന് തിരുവനന്തപുരം ബാറില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവും സീനിയറും ഏറ്റെടുത്ത കേസ് തോറ്റെങ്കിലും, മന്ത്രിയായതിൽ പിന്നെ ഹൈക്കോടതിയില്‍ അനൂകൂല വിധിയുണ്ടാവുകയായിരുന്നു.

കേസിലെ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് വെറുതേവിടുകയായിരുന്നു. അന്ന് കോടതിയില്‍ ഹാജരാക്കിയ അടിവസ്ത്രത്തിന്റെ അളവ് ചെറുതായിരുന്നു. പിന്നാലെ തൊണ്ടിമുതലില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെകെ. ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടു.

കോടതിയുടെ കസ്റ്റഡിയിലായിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയതിന് തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവരെ പ്രതികളാക്കിയാണ് കേസ് എടുത്തിരുന്നത്. ആന്റണി രാജു എം.എല്‍.എ.യായ 2005ല്‍ ആയിരുന്നു കേസെടുത്തത്. ഐജിയായിരുന്ന ടിപി സെന്‍കുമാറാണ് കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടത്. കേസില്‍ 2006-ല്‍ വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എട്ട് വര്‍ഷത്തിന് ശേഷം 2014-ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കുന്നത്. എന്നാല്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു ഹാജരായില്ല. ഇതേ കാരണം പറഞ്ഞ് 22 തവണ മാറ്റി വെക്കുകയു ണ്ടായിരുന്നു.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

37 mins ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

1 hour ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

2 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

3 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

5 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

6 hours ago