Crime,

ഡീൻ കൊടും ക്രൂരത കാട്ടി, പോലീസിനോട് ഒന്നും പറയാൻ വിട്ടില്ല, മൊഴി

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ജെ.എസ്. മരിക്കും മുമ്പ് ക്രൂരമായ മര്‍ദനത്തിനും ശാരീരിക പീഡനത്തിനും ഇരയായ വിവരം പുറത്തുപറയരുതെന്ന് ഡീന്‍ നിര്‍ദേശിച്ചിരുന്നതായി വിദ്യാര്‍ത്ഥികളുടെ മൊഴി. യുജിസിയുടെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ മൊഴി നല്‍കിയിരിക്കുന്നത്. സിദ്ധാർത്ഥനോട് കൊടും ക്രൂരത കാട്ടിയ എസ് എഫ് ഐ ഗുണ്ടകളേക്കാൾ മനഃസാക്ഷിയില്ലാത്ത തരത്തിൽ ഒരു ക്രിമിനലിന്റെ മുഖം മൂടിയാണ് കോളേജ് ഡീൻ തുടർന്ന് അണിഞ്ഞതെന്നാണ് യുജിസിയുടെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നിരിക്കുന്നത്.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് മൊഴിയെടുത്തപ്പോള്‍ കോളജ് അധികാരികളില്‍ ചിലര്‍ അരികില്‍ ഉണ്ടായിരുന്നെന്നും കൂടുതല്‍ സംസാരിക്കാന്‍ അവർ സമ്മതിച്ചില്ലെന്നും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡിനുമൊഴി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 26, 27, 28, മാര്‍ച്ച് ഒന്ന് തീയതികളിലാണ് യുജിസി ആന്റി റാംഗിങ് സ്‌ക്വാഡ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, സ്റ്റാഫ് എന്നിവരുടെ മൊഴികൾ എടുക്കുന്നത്. ആന്റി റാഗിങ് ഹെല്‍പ് ലൈനിന് ലഭിച്ച പരാതികളില്‍ യുജിസിയുടെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലെ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് പരാമർശം ഉള്ളത്.

26ന് ഇരുപതു വിദ്യാർത്ഥികളും 27ന് മുപ്പത്തേഴും വിദ്യാര്‍ത്ഥികള്‍ മൊഴിനൽകാൻ ഹാജരായി. 28ന് 32 വിദ്യാര്‍ത്ഥികളും നാല് അദ്ധ്യാപകരും സ്‌ക്വാഡ് മുമ്പാകെയെത്തി. മാര്‍ച്ച് ഒന്നിന് രണ്ടുവീതം വിദ്യാര്‍ത്ഥികളും സ്റ്റാഫുമാണ് മൊഴി നല്‍കിയത്. ആകെ 97 പേരാണ് മൊഴിനല്‍കിയിട്ടുള്ളത്. ഫെബ്രുവരി 15ന് വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥന്‍, പ്രതിപ്പട്ടികയിലുള്ള രെഹാന്‍ ബിനോയ് ഫോണ്‍ ചെയ്തതിനെത്തുടര്‍ന്ന് യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് 16ന് രാവിലെ എട്ടു മണിയോടെ കാമ്പസില്‍ തിരിച്ചെത്തുകയായിരുന്നു. അന്ന് മുതല്‍ സംഭവിച്ചതില്‍ അറിയാവുന്ന കാര്യങ്ങളാണ് വിദ്യാര്‍ ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡ് മുമ്പാകെ വെളിപ്പെടുത്തിയിട്ടുള്ളത്.

ഫെബ്രുവരി 16ന് രാത്രി സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിനു എതിര്‍വശ ത്തുള്ള കുന്നിന്റെ മുകളില്‍ കൊണ്ടുപോയും തിരികെ മുറിയില്‍ എത്തിച്ചും മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 16ന് രാത്രി സിദ്ധാര്‍ഥന്റെ മുറിയില്‍നിന്നു നിലവിളി കേട്ടതായും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡിനെ അറിയിച്ചു. 17ന് രാവിലെ സിദ്ധാര്‍ഥന്‍ കഞ്ഞി കുടിക്കാന്‍ ശ്രമിച്ചതായി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സ്‌ക്വാഡിനെ അറിയിച്ചു. മൊഴി നല്‍കിയതില്‍ മറ്റൊരാളും സിദ്ധാര്‍ത്ഥന്‍ 17ന് നേരം പുലര്‍ന്നശേഷം ആഹാരം കഴിക്കുന്നതു കണ്ടിട്ടില്ല. 16ന് രാത്രി കഴുത്തിനു കുത്തിപ്പിടിച്ചുള്ള മര്‍ദനത്തിന് വിധേയനായ സിദ്ധാര്‍ത്ഥന്‍ 18ന് രാവിലെ തൊണ്ടമുറിഞ്ഞെന്ന് പറഞ്ഞതായും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പരിശോധിച്ച് മരുന്ന് നിര്‍ദേശിച്ചതായും സ്‌ക്വാഡിനു മൊഴി നൽകിയിട്ടുണ്ട്.

ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞ് സിദ്ധാര്‍ത്ഥനെ മുറിയില്‍ കണ്ടില്ല. മുട്ടിവിളിച്ചിട്ടും ബാത്ത് റൂം തുറന്നില്ല. ഇതേത്തുടര്‍ന്നു ബാത്ത് റൂം വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെതെന്നാണ് വിദ്യാര്‍ത്ഥികളില്‍ ഒരാൾ മാത്രം മൊഴിയിരിക്കു ന്നത്. സിദ്ധാര്‍ത്ഥനു നേരിടേണ്ടിവന്നതു പോലുള്ള പീഡനം ഇതിനു മുൻപും ഹോസ്റ്റലില്‍ രണ്ടു പേര്‍ക്ക് അനുഭവിക്കേണ്ടിവന്നതായും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്നും വിദ്യാര്‍ത്ഥി കളില്‍ ചിലര്‍ മൊഴി നല്‍കിയാതായ വിവരവും ഇടക്കാല റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ട്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

7 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

7 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

8 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

12 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

12 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

13 hours ago