News

അച്ഛന്റെ സ്മാരകം പോലും വയ്പ്പിക്കാൻ കെല്പില്ലാത്തവൻ, മുരളീധരനെ അലക്കി പദ്മജ

പദ്മജ വേണുഗോപാൽ BJP യിലേക്ക് മാറുന്നുവെന്ന വാർത്ത വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതാക്കൾ. പദ്മജ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുക യാണെന്നാണ് സഹോദരൻ കെ മുരളീധരൻ പറഞ്ഞത്. പദ്മജയ്ക്ക് അർഹമായ എല്ലാ സ്ഥാനമാനങ്ങളും പരിഗണനയും നൽകിയെന്ന് കോൺഗ്രസ് വിളിച്ചു പറയുമ്പോഴും അത് യഥാർത്ഥത്തിൽ സത്യമാണോ എന്നും ആലോചിച്ചു നോക്കേണ്ടതുണ്ട്.

എന്താണ് പദ്മജയെ വേദനിപ്പിച്ചത്. അത് അവലോകനം ചെയ്യേണ്ട കാര്യം തന്നെയാണ്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് പദ്മജ വേണുഗോപാൽ ചർച്ചയാക്കിയത്. അച്ഛന്റെ പേരിലുള്ള കരുണാകരൻ സ്മരാകത്തിന്റെ നിർമ്മാണം ഇഴയുന്നതാണ് അതിൽ പ്രധാനം. ഇതിനൊപ്പം രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യം നിരാകരിച്ചതും പത്മജയെ ചൊടിപ്പിച്ചു. തൃശൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ച പാർട്ടിക്കാർ പദവികളിൽ തുടരുന്നതും അംഗീകരിക്കുന്നില്ല.

അവസാന നിമിഷവും പത്മജയെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പത്മജയുമായി സംസാരിച്ചു. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് എഐസിസിയെ പത്മജ അറിയിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയടക്കമുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോൺഗ്രസിൽ നിന്നും രാജിവച്ച് ദേശീയതയുടെ ഭാഗമാകാൻ പത്മജ വേണുഗോപാൽ തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ മകൾ ബിജെപിയിൽ ചേരുന്നതോടെ കേരളത്തിലെ രാഷ്ട്രീയക്കളം മാറി മറിയുമെന്ന് ഉറപ്പായി കഴിഞ്ഞുവെന്നാണ് ബിജെപി വിലയിരുത്തൽ.

തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയും കോൺഗ്രസ് നിലപാടുകളിൽ വന്ന മാറ്റവുമാണ് പത്മജ വേണുഗോപാലിനെ ബിജെപിയുടെ പാതയിലേയ്ക്ക് എത്തിച്ചത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിച്ച നേതാവ് കൂടിയാണ് പത്മജ. ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചാൽ അത് കോൺഗ്രസിനേ ൽക്കുന്ന കനത്ത തിരിച്ചയാകും.

ഇത്തവണ രാജ്യസഭാ സീറ്റ് തനിക്ക് കിട്ടുമെന്ന് പത്മജ കരുതിയിരുന്നു. എന്നാൽ മൂന്നാം സീറ്റ് ചർച്ചയിൽ അത് മുസ്ലിം ലീഗിന് പോയി. ലീഗിന്റെ ശക്തി ചർച്ചയാക്കിയത് പത്മജയുടെ ചേട്ടൻ മുരളീധരനായിരുന്നു. ഇതോടെയാണ് ലീഗ് നിലപാട് കടുപ്പിച്ചത്. ഇതെല്ലാം പത്മജയെ ക്ഷോഭിപ്പിച്ചു. അങ്ങനെയാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. സുരേഷ് ഗോപിയും പത്മജയുടെ മനസ്സ് അറിഞ്ഞ് ഇടപെടൽ നടത്തി. ഇതോടെ പത്മജ ഡൽഹിയിൽ എത്തി. ബിജെപി അവരെ സ്വാഗതം ചെയ്യുകയും ചെയ്തു. തനിക്ക് രാജ്യസഭാ സീറ്റ് നിഷേധിക്കാനാണ് ലീഗിനെ മുരളീധരൻ നിരന്തരം പുകഴ്‌ത്തിയതെന്ന പരാതിയും പത്മജയ്ക്കുണ്ട്.

ബിജെപിയിൽ രാജ്യസഭ സീറ്റ് വേണമെന്നാൽ പത്മജയ്ക്ക് നൽകിയേക്കും. കേരളത്തിലെ കോൺഗ്രസിന്റെ എക്കാലത്തെയും പ്രമുഖ നേതാവിന്റെ മകൾ എന്ന നിലയിൽ പ്രചാരണത്തിന് ഉപയോഗപ്പെടും. അതുകൊണ്ട് തന്നെ രാജ്യസഭാ സീറ്റ് പത്മജയ്ക്ക് നൽകിയേക്കും. നിലവിൽ മലയാളികളായി വിവിധ സംസ്ഥാന ങ്ങളിൽ നിന്നും ജയിച്ച ബിജെപിക്കാരുടെ കാലാവധി തീർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പത്മജയ്ക്ക് സീറ്റ് അടുത്ത തവണ നൽകുമെന്നാണ് സൂചന. താമസിയാതെ തന്നെ രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. സുരേഷ് ഗോപിയാണ് ഈ ഉറപ്പ് നിലവിൽ പത്മജയ്ക്ക് നൽകിയിട്ടുള്ളത്.

പദ്മജ ബിജെപിയിൽ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളു ണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവർതന്നെ രംഗത്തുവന്നിരുന്നു. ബിജെപിയിലേക്കു പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്നു കേട്ടെന്നും എവിടെനിന്നാണ് വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പദ്മജ പറഞ്ഞത്. നിലവിൽ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണു പദ്മജ. 2004ൽ മുകുന്ദപുരം ലോക്സഭാ മണ്ഡ‍ലത്തിൽനിന്നും 2021ൽ തൃശൂരിൽനിന്ന് നിയമസഭയിലേക്കും മത്സരിച്ചപ്പോൾ പദ്മജ പരാജയപ്പെട്ടിരുന്നു.

തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പദ്മജ. ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യുക്കേഷനൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. കെടിഡിസി അധ്യക്ഷയായും പ്രവർത്തിച്ചു. മുൻ മുഖ്യമന്ത്രി കെ.കരുണാ കരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. പാർട്ടി വിടുന്നതു സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നൽകിയിട്ടില്ലെന്നും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരൻ കൂടിയായ കെ.മുരളീധരൻ എംപി ആദ്യം പ്രതികരിച്ചിരുന്നത്. ഇന്നലെ മുതൽ പത്മജ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവർ പോയാൽ കോൺഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

crime-administrator

Recent Posts

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

1 hour ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

1 hour ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

2 hours ago

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

12 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

12 hours ago