News

‘അല്ല, അമ്മാതിരി കമന്റ് വേണ്ട കേട്ടോ, നിങ്ങള് അടുത്തയാളെ വിളിച്ചാ മതി’, നന്ദി പറഞ്ഞ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം .മുഖാമുഖം പരിപാടിയുടെ വേദിയില്‍ നന്ദി പറഞ്ഞ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക്കി​ടെ അ​വ​താ​ര​ക​യോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക്ഷു​ഭി​ത​നാ​വുകയായിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖാ​മു​ഖം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന്യൂ​ന​പ​ക്ഷ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ‘ഇ​ൻ​സാ​ഫി’​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം.

നവകേരള സദസ്സിന്റെ തുടര്‍ച്ചയെന്നു കൊട്ടിഘോഷിച്ച് നടത്തുന്ന മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിനു പിറകെ നല്ല പ്രസംഗമെന്നും, നന്ദിയെന്നും അവതാരിക പറഞ്ഞതാണ് പിണറായി വിജയന് പിടിക്കാതായത്. മുഖ്യനെ പ്രശംസിച്ച അവതാരകയോട് അദ്ദേഹം രോഷപ്രകടനം തന്നെ നടത്തി.

മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്നതിനിടെയായിരുന്നു ഈ സംഭവം. ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്റെ സ്‌നേഹാഭിവാദനം എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ച പിന്നാലെ ‘വളരെ നല്ല പ്രസംഗം കാഴ്ച വെച്ചതിന് നന്ദി’ എന്ന് അവതാരക പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയാണ് ഉണ്ടായത്.

പ്ര​സം​ഗ​ത്തി​നു ശേ​ഷം മ​ട​ങ്ങാ​നൊ​രു​ങ്ങി​യ മു​ഖ്യ​മ​ന്ത്രി, അ​വ​താ​ര​ക​യു​ടെ ന​ന്ദി വാ​ക്കു​ക​ൾ കേ​ട്ട് തി​രി​ഞ്ഞു​നി​ന്ന് ക്ഷു​ഭി​ത​നാ​കു​ക​യാ​യി​രു​ന്നു. അവതാരക പറഞ്ഞ പിന്നാലെ ‘അല്ല, അമ്മാതിരി കമന്റ് വേണ്ട കേട്ടോ, നിങ്ങള് അടുത്തയാളെ വിളിച്ചാ മതി’ എന്ന് പറഞ്ഞുകൊ ണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം ഉണ്ടായത്. മൈക്കിലൂടെ പറഞ്ഞത് വേദിയിലുണ്ടായിരുന്നവരും കേട്ടു. മുഖ്യമന്ത്രി ക്ഷോഭിക്കുന്നതിന്റെ ദൃശ്യങ്ങളും തുടർന്ന് പുറത്ത് വന്നു.

പ്രസംഗം അവസാനിപ്പിച്ച് പോഡിയത്തില്‍ നിന്നും മാറിയശേഷമാണ് വീണ്ടും മൈക്കിന്റെ സമീപമെത്തി മുഖ്യമന്ത്രി തന്റെ രോഷം പ്രകടിപ്പിച്ചത്. തു​ട​ർ​ന്ന് വേ​ദി​യി​ലു​ള്ള​വ​രെ നോ​ക്കി​യ​ശേ​ഷം മു​ഖ്യ​മ​ന്ത്രി ഇ​രി​പ്പി​ട​ത്തി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​നെ അ​വ​താ​ര​ക ആ​ശം​സ നേ​ർ​ന്ന് സം​സാ​രി​ക്കു​ന്ന​തി​നാ​യി ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഈ ​സ​മ​യ​ത്ത് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.ഇന്ന് മുസ്ലിം വിഭാഗങ്ങളുമായി നടത്തുന്ന മുഖാമുഖമാണ് നടന്നത്. മുസ്ലിം സംഘടനാ പ്രതിനിധികള്‍, മുതവല്ലിമാര്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ്സാ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ വേദിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ രോഷ പ്രകടനം.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

3 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

11 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

11 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

12 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

12 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

12 hours ago