India

ഇന്ത്യ ഒരു രാജ്യമല്ലെന്നും, ശ്രീരാമനെ അധിക്ഷേപിച്ചും വിഘടനവാദ പരാമർശവുമായി ഡിഎംകെ എംപി എ. രാജ

ചെന്നൈ . ഇന്ത്യ ഒരു രാജ്യമല്ലെന്നും ഒരു രാജ്യമാകണമെങ്കിൽ ഒരു സംസ്കാരവും ഒരു ഭാഷയുമായിരിക്കണമെന്ന വിഘടനവാദവുമായി ഡിഎംകെ എംപി എ. രാജ. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ വിരുദ്ധ പരാമർശ വിവാദത്തിനു പിറകെയാണ് എംപിയുടെ വിഘടനവാദ പരാമർശം. മധുരയിൽ നടന്ന പൊതുപരിപാടിയ്‌ക്കി ടെയാണ് രാജ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

ഇന്ത്യ ഒരു രാജ്യമല്ല മറിച്ച് ഒരു ഉപഭൂഖണ്ഡമാണെന്നായിരുന്നു രാജ യുടെ ധ്വനി. ഒരു രാജ്യം എന്ന് പറഞ്ഞാൽ അവിടെ ഒരു ഭാഷയും ഒരു സംസ്കാരവുമായിരിക്കണം. എന്നാൽ ഭാരതത്തിൽ അങ്ങനെയല്ല. തമിഴ്നാട്ടിൽ തമിഴാണ് സംസാരിക്കുന്നത്. കേരളത്തിൽ മലയാളമാണ് സംസാരിക്കുന്നത്. അതിനാൽ ഇന്ത്യ ഒരു രാജ്യമല്ല മറിച്ച് ഒരു ഉപഭൂഖണ്ഡമാണെന്നായിരുന്നു രാജയുടെ വാക്കുകളിൽ അര്ഥമാക്കുന്നത്. രാമനെയും ഭാരതമാതാവിനെയും ഡിഎംകെ അം​ഗീകരിക്കില്ല. ജയ്ശ്രീറാം എന്നും ഭാരതമാതാ കീ ജയ് എന്നതിനെയും തമിഴ്നാട് സ്വീകരിക്കില്ല. എ. രാജ പറഞ്ഞു.

രാജയുടെ വിഘടനവാദ പരാമർശത്തിൽ ബിജെപി കടുത്ത വിമർശനവുമായി രം​ഗത്ത് എത്തി. ഡിഎംകെയുടെ വിദ്വേഷ പ്രസം​ഗങ്ങൾ നിർബാധം തുടരുകയാണെന്നും സനാതാന ധർമ്മത്തെ ഇല്ലാതാക്കുമെന്ന ഉദയനിധിയുടെ പ്രസം​ഗത്തിന് പിന്നാലെ ഇപ്പോൾ ഇന്ത്യയെ വിഭജിക്കണമെന്നും ഭ​ഗവാൻ ശ്രീരാമനെ അധിക്ഷേപിച്ചു കൊണ്ടും ആണ് രാജ രംഗത്ത് വന്നിരിക്കുന്നത്.

ഡിഎംകെ മന്ത്രിയും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുമെന്ന പ്രസ്താവനക്ക് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി ഉണ്ടായിരുന്നതാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ വാക്കുകൾ ശ്രദ്ധിക്കണമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

2 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

10 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

11 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

11 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

11 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

12 hours ago