Crime,

സിദ്ധാർത്ഥിന്റെ എസ് എഫ് ഐ വിചാരണയും കൊലയും, കൊലക്കുറ്റം ചുമത്താതെ പ്രതികളെ രക്ഷിക്കാൻ പോലീസ്

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ വിചാരണയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികൾക്കെതിരെ ഇനിയും കൊലക്കുറ്റം ചുമത്താതെ പോലീസ്. കഴിഞ്ഞ ഫെബ്രുവരി 18നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയിൽ കാണുന്നത്.. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങൾ മാത്രമാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയി ട്ടുള്ളത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ സി പി എം സമ്മർദ്ദത്തെ തുടർന്ന് പോലീസ് കൂട്ടാക്കുന്നില്ല.

“ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങൾ മാത്രമാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയി ട്ടുള്ളത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ സി പി എം സമ്മർദ്ദത്തെ തുടർന്ന് പോലീസ് കൂട്ടാക്കുന്നില്ല.”

ഇടത് സംഘടനകളും കാമ്പസ് അധികൃതരും ചേര്‍ന്ന് മൂടിവെച്ച വിദ്യാര്‍ത്ഥി വിചാരണയെ തുടർന്നാണ് സിദ്ധാർത്ഥിന്റെ മരണമെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടും പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. നിസാര വകുപ്പുകളിൽ മാത്രം കേസെടുത്ത് കൊലക്കുറ്റത്തിന് ഉത്തരവാദികളായ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് സി പി എമ്മിന്റെ ജില്ലയിലെ ചില പ്രമുഖ നേതാക്കളും എസ് എഫ് ഐയുടെ സംസ്ഥാന നേതൃത്വവുമാണ് ചരട് വലികൾ നടത്തുന്നത്. പോലീസ് കൊലക്കുറ്റം ചുമത്താതിരുന്നാൽ കോടതിയെ സമീപിക്കാൻ ഇതര വിദ്യാർത്ഥി സംഘടനകളും സിദ്ധാർത്ഥിന്റെ ബന്ധുക്കളും ആലോചിക്കുന്നുണ്ട്.

“പോലീസ് കൊലക്കുറ്റം ചുമത്താതിരുന്നാൽ കോടതിയെ സമീപിക്കാൻ ഇതര വിദ്യാർത്ഥി സംഘടനകളും സിദ്ധാർത്ഥിന്റെ ബന്ധുക്കളും ആലോചിക്കുന്നുണ്ട്.”

ഒളിവില്‍ പോയ പ്രതികളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാമ്പസില്‍ എസ്എഫ്‌ഐ ജില്ലാ നേതാക്കളുടെ യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു. കോളജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍ എന്നിവരാണ് വ്യാഴാഴ്ച രാത്രി വൈകി അന്വേഷണ ഉദ്യോഗസ്ഥന്‍ കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍.സജീവന്റെ മുമ്പില്‍ കീഴടങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ പൂക്കോട് കാമ്പസില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജിയുടെ നേതൃത്വത്തി ലെത്തിയവര്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് പ്രതികള്‍ പോലീസില്‍ കീഴടങ്ങിയത്. ഒളിവിലുള്ളവർ എസ്എഫ്‌ഐ നേതാക്കള്‍ സി പി എമ്മിന്റെ സംരക്ഷണത്തിലാണെന്നു ഇതോടെ വ്യക്തമായി.

“വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ പൂക്കോട് കാമ്പസില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജിയുടെ നേതൃത്വത്തി ലെത്തിയവര്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് പ്രതികള്‍ പോലീസില്‍ കീഴടങ്ങിയത്. ഒളിവിലുള്ളവർ എസ്എഫ്‌ഐ നേതാക്കള്‍ സി പി എമ്മിന്റെ സംരക്ഷണത്തിലാണെന്നു ഇതോടെ വ്യക്തമായി”.

കോടതിയില്‍ ഹാജരായ മലപ്പുറം മഞ്ചേരി നെല്ലിക്കുത്ത് അമീന്‍ അക്ബര്‍ അലിയെ (25) കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 11 ആയി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇനി എഴു പേരാണ് സി പി എം സരംക്ഷണത്തിൽ ഒളിവിൽ കഴിയുന്നത്. കേസിലെ 18 പ്രതികളില്‍ ഏഴു പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേര്‍ കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.

ഒന്നാം പ്രതിയും എസ്എഫ്‌ഐ നേതാവുമായ പാലക്കാട്, പട്ടാമ്പി ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ. അഖില്‍, കോളജ് യൂണിയന്‍ അംഗം ആസിഫ് ഖാന്‍, കോളേജ് യൂനിയന്‍ പ്രസിഡന്റ് മാനന്തവാടി താഴെ കണിയാരം കേളോത്ത് കെ. അരുണ്‍, എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ്കുന്ന് അമല്‍ ഇഹ്‌സാന്‍, തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ്, എസ്.ഡി. ആകാശ്, ആര്‍.ഡി. ശ്രീഹരി, ഇടുക്കി സ്വദേശി എസ്. അഭിഷേക്, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ്, ബത്തേരി സ്വദേശി ബില്‍ഗേറ്റ്‌സ് ജോഷ്വ എന്നിവരാണ് ഇതിനകം അറസ്റ്റിലായത്. ഇവർക്കെതിരെ റാഗിങ് അടക്കമുള്ള വകുപ്പുകളിൽ മാത്രമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്താന്‍ എസ്എഫ്‌ഐ ആസൂത്ര ണം ചെയ്തിരുന്നുവെന്ന തെളിവുകള്‍ പുറത്തുവന്നിരിക്കെയാണിത്.

ഇതിനിടെ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ വിചാരണയെ തുടര്‍ന്ന് സിദ്ധാർഥ് മരിച്ച സംഭവത്തില്‍ 19 പേര്‍ക്ക് 3 വര്‍ഷത്തേക്ക് പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതികളായ 18 പേര്‍ക്ക് പുറമെ മറ്റൊരു വിദ്യാര്‍ത്ഥിക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി എന്നാണു വിശദീകരണം. ഇതോടെ ഇവര്‍ക്കാര്‍ക്കും രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാൻ ഇനി കഴിയില്ല. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ നടന്ന മൃഗീയ സംഭവ ത്തിൽ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്ക ണമെന്ന ആവശ്യമാണ് ഉയരുന്നത്.

“പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ നടന്ന മൃഗീയ സംഭവ ത്തിൽ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്ക ണമെന്ന ആവശ്യമാണ് ഉയരുന്നത്.”

crime-administrator

Recent Posts

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

17 mins ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

4 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

4 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

5 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

6 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

8 hours ago